Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാനസിക വെല്ലുവിളി...

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിക്ക്‌ പീഡനം: പ്രതിക്ക്‌ 20 വർഷം കഠിനതടവ്​

text_fields
bookmark_border
കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക്‌ 20 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും. മാങ്ങാനം സ്വദേശി വിഷ്‌ണുവിനെയാണ്‌ (25) കോട്ടയം അഡീഷനൽ ജില്ല കോടതി -ഒന്ന്‌ (പോക്‌സോ കോടതി) ജഡ്‌ജി കെ.എൻ. സുജിത്ത്‌ ശിക്ഷിച്ചത്‌. 2015 ഡിസംബർ മുതൽ 2017 മേയ്‌ വരെയുള്ള കാലയളവിലാണ്‌ പീഡനത്തിന്‌ ഇരയായത്‌. ഈസ്റ്റ്​ പൊലീസ്​ സ്‌റ്റേഷൻ ചുമതല ഉണ്ടായിരുന്ന ചൈത്ര തെരേസ (ഐ.പി.എസ്​), ഈസ്റ്റ്​ സി.ഐ അനീഷ്‌ വി. കോര എന്നിവരാണ്‌ കേസ്‌ അന്വേഷിച്ചത്‌. പോക്സോ ആക്‌ടിന്‍റെ ആറാം വകുപ്പും, 376(2) (എഫ്‌) വകുപ്പും പ്രകാരമാണ്‌ പ്രതിക്ക്‌ ശിക്ഷ വിധിച്ചത്‌. പ്രോസിക്യൂഷന്‌ വേണ്ടി അഡ്വ. എം.എൻ. പുഷ്‌കരൻ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story