Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:44 AM IST Updated On
date_range 10 March 2022 5:44 AM ISTബഷീർ പുരസ്കാര സമർപ്പണം 19ന്
text_fieldsbookmark_border
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരകസമിതി ഏർപ്പെടുത്തിയ 2021ലെ ബഷീർ ബാല്യകാലസഖി പുരസ്കാരം പ്രമുഖ സാഹിത്യകാരി ബി.എം. സുഹറക്കും, ബഷീർ അമ്മമലയാളം പുരസ്കാരം കവയിത്രി വി.എം. ഗിരിജക്കും 19ന് വിതരണം ചെയ്യും. തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ വെച്ച് വൈകീട്ട് അഞ്ചിനാണ് പുരസ്കാര ചടങ്ങ് നടത്തുന്നത്. ബഷീർ സ്മാരകസമിതി വൈസ് ചെയർമാൻ ഡോ. പോൾ മണലിന്‍റെ അധ്യക്ഷതയിൽ പ്രശസ്ത സാഹിത്യകാരനും സമിതി ചെയർമാനുമായ കിളിരൂർ രാധാകൃഷ്ണൻ പുരസ്കാര സമ്മേളനം ഉദ്ഘാടനം ചെയ്യും. സാഹിത്യനിരൂപകൻ ഡോ. എം.എം. ബഷീർ മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story