Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:31 AM IST Updated On
date_range 15 May 2022 5:31 AM ISTകേരളത്തിന്‍റെ കടലാസ് ഉടൻ: ഉദ്ഘാടനം 19ന്
text_fieldsbookmark_border
കോട്ടയം: സംസ്ഥാന സർക്കാർ ഏറ്റെടുത്ത കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡിൽ (കെ.പി.പി.എൽ-പഴയ എച്ച്.എൻ.എൽ) ന്യൂസ് പ്രിന്‍റ് ഉൽപാദനത്തിന്‍റെ ഉദ്ഘാടനം 19ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പവർബോയ്ലറിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസം ട്രയൽ റൺ നടത്തിയിരുന്നു. എന്നാൽ, പേപ്പർ മെഷീനിലേക്ക് പൾപ്പ് എടുക്കുന്ന സമയത്ത് പേപ്പർ മെഷീന്‍റെ വാക്വം പമ്പ് കത്തിപ്പോയതിനാൽ ട്രയൽ റൺ പൂർത്തിയാക്കാനായില്ല. വാക്വം പമ്പ് പുതിയത് ഘടിപ്പിച്ച് ഉദ്ഘാടനം നടത്താനാണ് പദ്ധതി. ഫാക്ടറിയിലെ പതിനഞ്ചോളം പ്ലാന്‍റുകളിൽ പവർബോയ്ലർ ഒന്നിന്‍റെ (പി.ബി -ഒന്ന്) അറ്റകുറ്റപ്പണി പൂർത്തിയായതോടെയാണ് ഉദ്ഘാടനം നടത്തുന്നത്. വാണിജ്യാടിസ്ഥാനത്തിൽ നിർമാണം ആരംഭിക്കാൻ കൂടുതൽ അസംസ്കൃതവസ്തുക്കൾ ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതർ. നിലവിൽ അസംസ്കൃതവസ്തുവായി ഉപയോഗിക്കാൻ പഴയ ന്യൂസ് പേപ്പറുകളും വൈറ്റ് കട്ടിങ്ങുമാണുള്ളത്. അത് ഉദ്ഘാടനത്തിന് മെഷീൻ പ്രവർത്തിപ്പിക്കാൻ മാത്രമേ തികയൂ. പൾപ്പ് അരക്കാനുള്ള പ്ലാന്‍റിന്‍റെയും വുഡ് കട്ടിങ് പ്ലാന്‍റിന്‍റെയും അടക്കം പണികൾ പൂർത്തിയാകാനുണ്ട്. വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കമ്പനി കേന്ദ്ര സർക്കാറിൽനിന്ന് ബാധ്യതകൾ തീർത്താണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. തുടർന്ന് കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡാക്കി പുനഃസംഘടിപ്പിച്ച് കഴിഞ്ഞ ജനുവരിയിൽ പ്രവർത്തനം ആരംഭിച്ചു. നാലുഘട്ടങ്ങളായാണ് പുനരുജ്ജീവന പ്രവർത്തനങ്ങൾ പൂർത്തിയാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story