Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:47 AM IST Updated On
date_range 12 April 2022 5:47 AM ISTമണിമലയാറിെൻറ ശുചീകരണം 19ന് തുടങ്ങും
text_fieldsbookmark_border
മണിമലയാറിൻെറ ശുചീകരണം 19ന് തുടങ്ങും മുണ്ടക്കയം: റൂം ഫോര്‍ റിവര്‍ പദ്ധതിപ്രകാരം പ്രളയത്തില്‍ വന്നടിഞ്ഞ മണിമലയാറ്റിലെ മണലും ചെടികളും വാരിയെടുത്ത് വൃത്തിയാക്കുന്ന മണിമലയാര്‍ പുനര്‍ജനി പദ്ധതിക്ക് 19ന് മുണ്ടക്കയത്ത് തുടക്കമാവും. ഇതിന് മുന്നോടിയായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എല്‍.എയുടെ നേതൃത്വത്തില്‍ മുണ്ടക്കയം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകനയോഗം ചേര്‍ന്നു. പദ്ധതിയുടെ പൂര്‍ണ വിജയത്തിനും നടത്തിപ്പിനുമായി വിവിധ രാഷ്ട്രിയ കക്ഷികളില്‍പെട്ട ആളുകളെ ഉള്‍പ്പെടുത്തി ജനകീയ കമ്മിറ്റിക്ക് രൂപംനല്‍കി. പഞ്ചായത്ത് പ്രസിഡന്‍റ് രേഖ ദാസിൻെറ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദിലീഷ് ദിവാകരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ പ്രസന്ന ഷിബു, പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ മാമ്മന്‍ എബ്രഹാം, പഞ്ചായത്ത് അംഗങ്ങള്‍, വ്യാപാരി പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. KTL WBL MANIMALAYAR SUJEEKARANAM മണിമലയാര്‍ പുനര്‍ജനി പദ്ധതിയുടെ ഭാഗമായ അവലോകനയോഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
