Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:43 AM IST Updated On
date_range 14 Jun 2022 5:43 AM IST'സാന്ത്വനമായ് സാ' ഉദ്ഘാടനം 18ന്
text_fieldsbookmark_border
കോട്ടയം: പ്രഫഷനൽ ഗാനമേള രംഗത്തെ ഗായകരുടെ കൂട്ടായ്മയായ സിങ്ങിങ് ആർട്ടിസ്റ്റ്സ് അസോ. കേരള (സാ കേരളം) അംഗങ്ങൾക്കായുള്ള ഇൻഷുറൻസ് പദ്ധതി 'സാന്ത്വനമായ് സാ' ഉദ്ഘാടനം 18ന് ഉച്ചക്ക് രണ്ടിന് കലക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിക്കും. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഇൻഷുറൻസ് പോളിസി വിതരണം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, രാജീവ് ആലുങ്കൽ, വൈക്കം വിജയലക്ഷ്മി തുടങ്ങിയവർ പങ്കെടുക്കും. മകളെ പീഡിപ്പിച്ചയാൾക്ക് 14വർഷം കഠിനതടവ് കോട്ടയം: ഒമ്പത് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിന് 14 വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതിയാണ് (പോക്സോ) ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം. 2018ലാണ് കേസിനാസ്പദമായ സംഭവം. രാമപുരം പൊലീസ് ഇൻസ്പെക്ടർ ജോയ് മാത്യുവാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story