Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചിറ്റാർപുഴ പുനർജനി...

ചിറ്റാർപുഴ പുനർജനി പദ്ധതിക്ക് 18ന്​ തുടക്കം

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: ചിറ്റാർപുഴ പുനർജനി പദ്ധതിക്ക് 18ന് തുടക്കം കുറിക്കാൻ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു.​ മണ്ണുമാന്തി ഉപയോഗിച്ചാണ് ചിറ്റാർപുഴയിലെ മാലിന്യങ്ങളും മണലും ചളിയും നീക്കംചെയ്യുക. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ഹരിതകർമസേന, ജനപ്രതിനിധികൾ, വളന്‍റിയർമാർ, സന്നദ്ധസംഘടന അംഗങ്ങൾ, ഇറിഗേഷൻ വകുപ്പ് എന്നിവർ നേതൃത്വം നൽകും.​ ആലോചനയോഗം ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ റോസമ്മ തോമസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.എൻ. രാജേഷ്, ശ്യാമള ഗംഗാധരൻ, ജില്ല പഞ്ചായത്ത് അംഗം ജസി ഷാജൻ, പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story