Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'തെളിനീരൊഴുകും...

'തെളിനീരൊഴുകും നവകേരളം': ജലനടത്തം 17ന്

text_fields
bookmark_border
ചങ്ങനാശ്ശേരി: ജലസ്രോതസ്സുകളെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന്​ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'തെളിനീരൊഴുകും നവകേരളം' പദ്ധതി വിജയിപ്പിക്കാൻ ചങ്ങനാശ്ശേരി നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. പദ്ധതിയുടെ ഭാഗമായി വാർഡ്തല സമിതി യോഗങ്ങൾ തിങ്കളാഴ്ച ചേരും. 17ന് രാവിലെ ജലനടത്തം സംഘടിപ്പിക്കും. ജലസ്രോതസ്സുകളിലെ മലിനീകരിക്കപ്പെട്ട ഇടങ്ങളും മലിനീകരണങ്ങളായ ഉറവിടങ്ങളും ജലനടത്തത്തിലൂടെ കണ്ടെത്തും. 17ന് വൈകീട്ട്​ ജലസഭ ചേരും. മലിനീകരിക്കപ്പെട്ട ഉറവിടങ്ങളെ തിട്ടപ്പെടുത്തുകയും അത്തരം ഉറവിടങ്ങളിൽനിന്ന് ശേഖരിക്കുന്ന ജലം ഗുണനിലവാര പരിശോധനക്ക് വിധേയമാക്കുന്ന കാര്യങ്ങളും ജനകീയ ശുചീകരണയജ്ഞം സംഘടിപ്പിക്കുന്നതും ജലസഭ ചർച്ച ചെയ്യും. 19ന് മലിനീകരിക്കപ്പെട്ട ഇടങ്ങളെയും ഉറവിടങ്ങളെയും സംബന്ധിച്ച വിവരങ്ങൾ ശുചിത്വമിഷനിൽ ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തും. 22ന് വാർഡ്തലത്തിൽ ജലസ്രോതസ്സുകളിലെ ശുചീകരണയജ്ഞം നടപ്പാക്കും. വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ മുനിസിപ്പൽ ആരോഗ്യവിഭാഗം ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ സേന, വാർഡിലെ സന്നദ്ധസംഘടനകൾ, റാപിഡ് റെസ്​പോൺസ് ടീം, ആശ വർക്കർമാർ, അംഗൻവാടി ജീവനക്കാർ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളാകും. 30ന് വാർഡ്തലത്തിൽ ജലസഭ ചേർന്ന് തുടർപ്രവർത്തനങ്ങൾ നിശ്ചയിക്കുമെന്ന് ചെയർപേഴ്സൻ സന്ധ്യ മനോജ്, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ എൽസമ്മ ജോബ് എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story