Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:47 AM IST Updated On
date_range 12 April 2022 5:47 AM ISTപട്ടികജാതി വകുപ്പ് നടപ്പാക്കിയത് 16.78 കോടിയുടെ പദ്ധതികള്‍
text_fieldsbookmark_border
കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറി ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ജില്ലയില്‍ പട്ടികജാതിവകുപ്പ് നടപ്പാക്കിയത് 16,78,67,450 രൂപയുടെ പദ്ധതികൾ. 2021 മേയ് 20 മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കണക്കാണിത്. 1368 ഗുണഭോക്താക്കള്‍ പദ്ധതികളിൽ ഉൾപ്പെട്ടു. ഭൂരഹിതരെ പുനരധിവസിപ്പിക്കുന്നതിനായി 6.14 കോടി ചെലവഴിച്ചു. 160 പേരെയാണ് പുനരധിവസിപ്പിച്ചത്. കൂടാതെ 537പേർക്ക് വിവാഹ ധനസഹായമായി 4.02 കോടിയും 280 പേർക്ക് വീടുനിർമാണം പൂര്‍ത്തീകരിക്കുന്നതിനായി ധനസഹായം നൽകി. 3.88 കോടി ഇതിനായി വിനിയോഗിച്ചു. അർബുദം, ഹൃദ്രോഗം, കരള്‍-വൃക്കസംബന്ധമായ രോഗങ്ങള്‍ പിടിപ്പെട്ടവര്‍, അപകടങ്ങള്‍ സംഭവിച്ചവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട 331 പേർക്ക് ചികിത്സസഹായമായി 71. 04 ലക്ഷം രൂപ വിതരണം ചെയ്തു. ഏകവരുമാന ദായകൻ മരണപ്പെട്ട സാഹചര്യത്തിൽ 45 കുടുംബങ്ങൾക്ക് 85.50 ലക്ഷം രൂപ ധനസഹായം ലഭ്യമാക്കി. ദുര്‍ബല വിഭാഗങ്ങളെ പുനരധിവാസിപ്പിക്കുന്നതിന് 56.10 ലക്ഷം രൂപയും ഒമ്പതുപേർക്ക് വിദേശത്ത് തൊഴിലിന് പോകുന്നതിനായി ഒമ്പതുലക്ഷം രൂപയും ചെലവഴിച്ചു. കല്ലറ പഞ്ചായത്തില്‍ 15.70 ലക്ഷം രൂപ ചെലവഴിച്ച് 110 നെറ്റിത്തറ റോഡിൻെറ നിർമാണവും കാഞ്ഞിരപ്പള്ളിയില്‍ 25 ലക്ഷം രൂപ വിനിയോഗിച്ച് കാരക്കാട്ട്കുന്ന് കുടിവെള്ള പദ്ധതിയും പൂര്‍ത്തീകരിച്ചതായി ജില്ല പട്ടികജാതി വികസന ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story