Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:47 AM IST Updated On
date_range 6 April 2022 5:47 AM ISTഈരാറ്റുപേട്ട അഗ്നിരക്ഷാ നിലയം ഉദ്‌ഘാടനം 16ന്
text_fieldsbookmark_border
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട അഗ്നിരക്ഷാനിലയത്തിന്റെ പുതിയ കെട്ടിടം ഏപ്രിൽ 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഓൺലൈനിലൂടെയാണ് ഉദ്‌ഘാടനം നിർവഹിക്കുന്നത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിക്കും. ഈരാറ്റുപേട്ട-പൂഞ്ഞാർ റോഡിൽ മറ്റക്കാട് പൊതുമരാമത്ത് വകുപ്പിന്‍റെ കൈവശമുണ്ടായിരുന്ന 42.5 സെന്‍റ് സ്ഥലത്താണ് അഗ്നിരക്ഷാ നിലയം നിർമിച്ചിരിക്കുന്നത്. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 80 ലക്ഷം ചെലവിട്ട് രണ്ടുഘട്ടമായാണ് ഓഫിസ് സമുച്ചയവും ഗാരേജും നിർമാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് 15 ലക്ഷം ചെലവില്‍ സംരക്ഷണ ഭിത്തിയും നിർമിച്ചിട്ടുണ്ട്. 1998ല്‍ ആരംഭിച്ച ഈരാറ്റുപേട്ട അഗ്നിരക്ഷാനിലയം നിലവില്‍ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ ഈ കെട്ടിടത്തിൽ വെള്ളം കയറി മുഴുവൻ ഓഫിസ് ഉപകരണങ്ങളും ഫയലും നശിച്ചിരുന്നു. ഇവിടേക്കുള്ള ഇടുങ്ങിയ റോഡിലൂടെ സേനയുടെ വാഹനങ്ങളുടെ യാത്ര ഏറെ ബുദ്ധിമുട്ടായിരുന്നു. 2020ൽ നിർമാണം ആരംഭിച്ചെങ്കിലും ഇടക്ക് നിർമാണം നിലക്കുകയായിരുന്നു. പിന്നീട് രണ്ടാം ഇടത് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിർമാണം വേഗത്തിൽ പൂർത്തീകരിക്കുകയായിരുന്നു. ഉദ്ഘാടനത്തിനായി 101 അംഗ സ്വാഗത സംഘവും രൂപത്കരിച്ചു. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗീത നോബിൾ അധ്യക്ഷത വഹിച്ചു. ചെയർപേഴ്സനായി ഗീത നോബിളിനെയും കൺവീനറായി രമ മോഹനനെയും തെരഞ്ഞെടുത്തു. പടം ഉദ്ഘാടനത്തിന് ഒരുങ്ങിയ ഈരാറ്റുപേട്ട അഗ്നിരക്ഷാനിലയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
