Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമംഗളാദേവി ഉത്സവം16ന്; ...

മംഗളാദേവി ഉത്സവം16ന്; ഒരുക്കം പൂർത്തിയായി

text_fields
bookmark_border
കുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രം ഉത്സവത്തിനുള്ള ഒരുക്കം വനം വകുപ്പ് പൂർത്തിയാക്കി. ഉത്സവദിനത്തിൽ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് മാർഗ നിർദേശങ്ങൾ പുറത്തിറക്കി. ഈമാസം 16നാണ് ഉത്സവം. ചിത്രപൗർണമി ദിവസം ആയിരക്കണക്കിന് ഭക്തജനങ്ങളാണ് മംഗളാദേവി ക്ഷേത്രത്തിൽ എത്തുന്നത്. പരിസ്ഥിതിയുടെയും വനത്തിന്‍റെയും നിലനിൽപിന്​ കോട്ടം സംഭവിക്കാതെയും വന്യജീവികളുടെ സ്വൈരവിഹാരത്തിന് തടസ്സം വരാതെയും പ്ലാസ്റ്റിക് ഉൾപ്പെടെ നിരോധിച്ചിട്ടുണ്ട്​. ഭക്തജനങ്ങൾക്ക് ഉത്സവദിവസം രാവിലെ ആറുമുതൽ പ്രവേശിക്കാം. ഉച്ചകഴിഞ്ഞ്​ രണ്ടിനുശേഷം പ്രവേശനം അനുവദിക്കില്ല. വൈകീട്ട്​ അഞ്ചിന്​ എല്ലാവരും ക്ഷേത്രം വിട്ടുപോകണം. ഈ സമയത്തിനുശേഷം ആരെയും ക്ഷേത്രപരിസരത്തോ വനത്തിനുള്ളിലോ അനുവദിക്കില്ല. ഭക്തജനങ്ങളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയും അധികഭാരം ഒഴിവാക്കുകയും വേണം. വന്യജീവി സങ്കേതത്തിനുള്ളിലെ ക്ഷേത്രമായതിനൽ ഈ പ്രദേശത്തുകൂടി സഞ്ചരിക്കുന്നവർ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കരുത്. വനത്തിനുള്ളിൽ വിഡിയോഗ്രഫി, ഫോട്ടോഗ്രഫി എന്നിവ അനുവദിക്കില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story