Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:39 AM IST Updated On
date_range 11 March 2022 5:39 AM ISTതിരുനക്കര തിരുവുത്സവം 15ന് കൊടിയേറും
text_fieldsbookmark_border
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് 15ന് കൊടിയേറും. പള്ളിവേട്ട ദിവസമായ 23നാണ് പകൽപ്പൂരം. 24ന് ആറാട്ട്. 22ന് വലിയവിളക്ക്, ദേശവിളക്കായി ആചരിക്കും. രണ്ടാം ഉത്സവം മുതൽ പള്ളിവേട്ടവരെ എട്ടുദിവസം ഉത്സവബലി ദർശനം. 15ന് വൈകീട്ട് ഏഴിന് താഴമൺ മഠം കണ്ഠരര് മോഹനരുടെ കാർമികത്വത്തിൽ കൊടിയേറ്റ്. എട്ടിന് ഉദ്ഘാടന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. പുതുക്കിപ്പണിത ഗോപുരസമർപ്പണം ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. അനന്തഗോപനും കലാപരിപാടികളുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും നിർവഹിക്കും. 9.30 മുതൽ ചലച്ചിത്ര പിന്നണി ഗായകൻ അനൂപ് ശങ്കർ നയിക്കുന്ന ഗാനമേള നടക്കും. 19 മുതൽ 23വരെ വൈകീട്ട് വേല, സേവ, മയൂരനൃത്തം എന്നിവ നടക്കും. 23ന് നടക്കുന്ന പൂരത്തിൽ 22 ഗജവീരന്മാർ പങ്കെടുക്കും. നാലിന് ചലച്ചിത്രതാരം നടൻ ജയറാമിന്‍റെ നേതൃത്വത്തിൽ 111 കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം, കുടമാറ്റം എന്നിവ നടക്കും. രാത്രി 8.30ന് ചലച്ചിത്രതാരം രമ്യ നമ്പീശന്‍റെ നൃത്തം, തുടർന്ന് ഗാനമേള. രാത്രി ഒന്ന് മുതൽ പള്ളിവേട്ട എഴുന്നള്ളിപ്പ്. 24ന് രാവിലെ എട്ടിന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്. രാത്രി രണ്ടിന് ആറാട്ട് എതിരേൽപ്, ദീപക്കാഴ്ച. പുലർച്ച അഞ്ചോടെ കൊടിയിറക്ക് എന്നിവ നടക്കും. വാർത്തസമ്മേളനത്തിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ് ടി.സി. ഗണേഷ്, സെക്രട്ടറി അജയ് ടി. നായര്‍, വൈസ് പ്രസിഡന്‍റ് പ്രദീപ് മന്നക്കുന്നം, ഉത്സവകമ്മിറ്റി ജനറല്‍ കോഓഡിനേറ്റര്‍ ടി.സി. രാമാനുജം, അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ ആര്‍. കൃഷ്ണചന്ദ്രന്‍, ജോ. സെക്രട്ടറി പി.എന്‍. വിനോദ്കുമാര്‍, പൂരം കോഓഡിനേറ്റര്‍ നേവല്‍ സോമന്‍, മധു ഹോരക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story