Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഫയൽ തീർപ്പാക്കൽ; 15...

ഫയൽ തീർപ്പാക്കൽ; 15 മുതൽ തീവ്രയജ്ഞ പരിപാടി

text_fields
bookmark_border
കോട്ടയം: വില്ലേജ് ഓഫിസ് തലം വരെ സർക്കാർ ഓഫിസുകളിലെ ഫയലുകൾ തീർപ്പാക്കാൻ ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുമെന്നും ഇതിനായി ജൂൺ 10നകം ജില്ലതല കർമപരിപാടി ആവിഷ്‌കരിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുമായി ബന്ധപ്പെട്ട് കലക്‌ടറേറ്റിൽ ചേർന്ന ജില്ലതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളിലെ ഫയലുകളുടെ തീർപ്പാക്കൽ അവലോകനം ചെയ്യുന്നതിന്​ എല്ലാ മാസവും മന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലതല യോഗം ചേരും. സെപ്റ്റംബർ 30 വരെ തീർപ്പാക്കിയ ഫയലുകളുടെ പുരോഗതി ഒക്‌ടോബർ 10നകം അതത് വകുപ്പുകൾ പ്രസിദ്ധീകരിക്കും. വിവിധ വകുപ്പുകളുടെ സമാഹൃത വിശദാംശങ്ങൾ ഒക്‌ടോബർ 15നകം ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പ് പ്രസിദ്ധീകരിക്കും. ജില്ലയിലെ വിവിധ വകുപ്പുകളുടെ തപാൽ വിഭാഗത്തിൽ ലഭിച്ച അപേക്ഷകളടക്കം അടിയന്തരമായി ഫയലാക്കണം. ഫയൽ വിവരങ്ങൾ ഉൾക്കൊള്ളുന്ന തൻപതിവേട് (പഴ്‌സനൽ രജിസ്റ്റർ) കൃത്യമായി പരിപാലിക്കണം. ഓരോ വകുപ്പും തീർപ്പാകാതെ കിടക്കുന്ന ഫയലുകളുടെ വിവരങ്ങളും തീർപ്പാകാതെ കിടന്ന കാലയളവും വ്യക്തമാക്കി ജൂൺ 10നകം വിശദ റിപ്പോർട്ട് കലക്ടർക്ക്​ നൽകണം. അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കി നിയമപരമായി സേവനങ്ങൾ വേഗത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കാൻ ശ്രദ്ധിക്കണം. ഫയൽ തീർപ്പാക്കുമ്പോഴുള്ള തീരുമാനം എന്തെന്നത് അപേക്ഷകനെ കൃത്യമായി അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ പങ്കെടുക്കാത്ത വകുപ്പുകളോട് വിശദീകരണം തേടാൻ മന്ത്രി നിർദേശിച്ചു. കലക്ടർ ഡോ. പി.കെ. ജയശ്രീ, അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് എന്നിവർ പങ്കെടുത്തു. KTL FILE THEERPPAKKAL - ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുമായി ബന്ധപ്പെട്ട് കലക്‌ടറേറ്റിൽ ചേർന്ന ജില്ലതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി വി.എൻ. വാസവൻ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story