Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:43 AM IST Updated On
date_range 8 May 2022 5:43 AM ISTആര്‍ക്കും പാടാം സംഗീതപരിപാടി 14ന്
text_fieldsbookmark_border
ചങ്ങനാശ്ശേരി: സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആൻഡ് അസോ. ഓഫ് ഭാരതസഭ (സവാബ്) സംസ്ഥാന കമ്മിറ്റി പെരുന്ന ബസ് സ്റ്റാന്‍ഡിന് സമീപം 14ന് രാവിലെ 10 മുതല്‍ 'പാടാം ആര്‍ക്കും പാടാം' സംഗീത പരിപാടി നടത്തുന്നു. ആറാം പ്രവര്‍ത്തന വര്‍ഷത്തിന്‍റെ ഭാഗമായാണ് പരിപാടിയെന്ന് രക്ഷാധികാരി ഡോ. നിരണം രാജന്‍, മുഖ്യ ഉപദേഷ്ടാവ് ബാബു മുതലപ്പാറ, ജനറല്‍ സെക്രട്ടറി മധു സി.വായ്പൂര്, ഖജാന്‍ജി കെ.ജെ. റോബിന്‍സണ്‍, വനിത വിഭാഗം പ്രസിഡന്‍റ് ശ്രീദേവി ശ്രീകുമാര്‍ എന്നിവര്‍ പറഞ്ഞു. `````` കെ.എസ്.കെ.ടി.യു സംഘാടകസമിതി ചങ്ങനാശ്ശേരി: കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നടക്കുന്ന പതാക ജാഥയുടെ സ്വീകരണപരിപാടിയുമായി ബന്ധപ്പെട്ട് സംഘടകസമിതി ചേര്‍ന്നു. സി.പി.എം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ബാബു പാറയില്‍ അധ്യക്ഷതവഹിച്ചു. കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി എം.കെ. പ്രഭാകരന്‍, സംസ്ഥാന കമ്മിറ്റി അംഗം പി.എന്‍. രാജപ്പന്‍, ജില്ല വൈസ് പ്രസിഡന്‍റ് എ.കെ. ബാബു, ജില്ല കമ്മിറ്റി അംഗം ശിവന്‍കുട്ടി, എ. സുഗതന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story