Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലായിൽ 14...

പാലായിൽ 14 പദ്ധതികൾക്ക്‌ അനുമതി

text_fields
bookmark_border
പാലാ: സംസ്ഥാന ബജറ്റിൽ അന്തീനാട്‌ മേലുകാവ്‌ മേജർ ഡിസ്‌ട്രിക്‌ട്‌ റോഡിൽ കുരിശുങ്കൽ പാലം അപ്രോച്ച്‌ റോഡ്‌ സംരക്ഷണഭിത്തി നിർമാണം, മീനച്ചിൽ റബർ മാർക്കറ്റിങ്‌ ആൻഡ്​ പ്രോസസിങ്‌ സഹകരണസംഘം പുനരുദ്ധാരണവും ഉൾപ്പെടെ വിവിധ വകുപ്പുകളിലായി പാലാ മണ്ഡലത്തിലെ 14 പദ്ധതികൾക്ക്‌ അനുമതി. രണ്ടുകോടി രൂപയുടെ കുരിശുങ്കൽ പാലം അപ്രോച്ച്‌ റോഡ്‌ സംരക്ഷണഭിത്തി പദ്ധതിക്ക്‌ ഒരുകോടിയും രണ്ട്‌ കോടിയുടെ മീനച്ചിൽ റബർ മാർക്കറ്റിങ്‌ ആൻഡ്​ പ്രോസസിങ്‌ സഹകരണസംഘം പുനരുദ്ധാരണത്തിന്‌ 40 ലക്ഷവും അനുവദിച്ചു. ഇലവീഴാപ്പൂഞ്ചിറയിൽ സിനി സ്‌റ്റുഡിയോയും ഗെസ്‌റ്റ്‌ ഹൗസും, ഇലവീഴാപ്പൂഞ്ചിറ -ഇല്ലിക്കൽക്കല്ല്‌ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച്‌ റോപ്‌വേ, പാലാ കെ.എസ്‌.ആർ.ടി.സി ഡിപ്പോ നവീകരണം, ടൂറിസം കേന്ദ്രമായ ഇല്ലിക്കൽകല്ലിൽ ഡോർമിറ്ററി സൗകര്യത്തോടുകൂടിയ യാത്രിനിവാസ്‌, മേവട സർക്കാർ എൽ.പി.എസ്‌ മന്ദിരം പുനർനിർമാണം, കൊല്ലപ്പള്ളിയിൽ പുതിയ 110 കെ.വി സബ്‌സ്‌റ്റേഷൻ, ഏറ്റുമാനൂർ -പൂഞ്ഞാർ സംസ്ഥാനപാതയിൽ കൊട്ടാരമറ്റം ജങ്‌ഷനിൽ ഫ്ലൈഓവർ, ഭരണങ്ങാനം -ഇടമറ്റം -തിടനാട്‌ റോഡ്‌, മേലുകാവ്‌ -പെരുങ്ങാലി വടക്കൻമേട്‌ റോഡുകൾ ബി.എം.ബി.സി നിലവാരത്തിൽ റീടാറിങ്‌, മുത്തോലി -ഇടയാറ്റ്‌ ഗണപതിക്ഷേത്രം റോഡിൽ പാലം, കടനാട്‌ പുളിച്ചമാക്കൽ പാലം, ചേർപ്പുങ്കൽ -മുത്തോലി -ഭരണങ്ങാനം സമാന്തരറോഡ്‌ ഒന്നാംഘട്ട നിർമാണം എന്നീ പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story