Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:40 AM IST Updated On
date_range 21 Jun 2022 5:40 AM ISTഎന്‍.എസ്.എസിന് 138 കോടി രൂപയുടെ ബജറ്റ്
text_fieldsbookmark_border
ചങ്ങനാശ്ശേരി: നായര്‍ സര്‍വിസ് സൊസൈറ്റിയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അവതരിപ്പിച്ചു. 138 കോടി രൂപ വരവും അത്രയുംതന്നെ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. മുന്‍വര്‍ഷത്തെ ബജറ്റ് 132 കോടി രൂപയായിരുന്നു. തിങ്കളാഴ്ച രാവിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്കുശേഷമാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. എന്‍.എസ്.എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായർ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്തില്ല. തൃശൂര്‍ താലൂക്ക് യൂനിയന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ അഡ്വ. സുരേഷാണ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്. എന്‍.എസ്.എസ് സ്ഥാപനങ്ങളുടെ നവീകരണത്തിനും വികസനത്തിനും കാര്‍ഷികരംഗത്തെ വളര്‍ച്ചക്കും ഊന്നല്‍ നല്‍കുന്നതാണ് 2022-23ലെ ബജറ്റ്. മരാമത്തുപണികള്‍ക്കായി ജനറല്‍ ഭരണം വിഭാഗത്തിന്റെ ബജറ്റില്‍ 14 കോടി രൂപയാണ് വകകൊള്ളിച്ചിട്ടുള്ളത്. പെരുന്നയില്‍ നിർമാണം നടന്നുവരുന്ന എന്‍.എസ്.എസ് കൺവെന്‍ഷന്‍ സെന്ററിന്റെ പണികളും മരാമത്ത് ജോലികളും ഇതിലുള്‍പ്പെടുന്നു. ഗുരുവായൂരിലെ പഴയ ഗെസ്റ്റ് ഹൗസില്‍ മരാമത്ത് പണികള്‍ക്ക് പത്തുലക്ഷം രൂപയും ശ്രീപത്മനാഭ തന്ത്രവിദ്യാപീഠത്തിന്റെ പ്രവര്‍ത്തനത്തിന് 15 ലക്ഷം രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. KTG CHR 1 NSS നായര്‍ സര്‍വിസ് സൊസൈറ്റിയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അവതരിപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
