Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:37 AM IST Updated On
date_range 14 March 2022 5:37 AM ISTജില്ലയില്‍ ആകെ കോവിഡ് രോഗികൾ 1320
text_fieldsbookmark_border
കോട്ടയം: ജില്ലയില്‍ 88 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 87 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 149 പേര്‍ രോഗമുക്തരായി. 1869 പരിശോധനഫലങ്ങളാണു ലഭിച്ചത്. നിലവില്‍ 1320പേരാണ് ചികിത്സയിലുള്ളത്. കോട്ടയം - 7, വാഴപ്പള്ളി - 6, ചിറക്കടവ് - 5, പാലാ, പാറത്തോട് - 4 എന്നിവിടങ്ങളിലാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ................. നാഷനൽ ലോക് അദാലത്: 8452 കേസുകൾ തീർപ്പാക്കി കോട്ടയം: ജില്ല ലീഗൽ സർവിസസ് അതോറിറ്റി നടത്തിയ നാഷനൽ ലോക് അദാലത്തിൽ 8452 കേസുകൾ തീർപ്പാക്കി. കോടതികളിൽ നിലവിലെ കേസുകളും ഇതര തർക്കങ്ങൾ നിലനിൽക്കുന്നതടക്കം 15276 കേസുകളാണ് പരിഗണിച്ചത്. ആകെ തീർപ്പാക്കിയ കേസുകളിൽ 7514 എണ്ണം പെറ്റിക്കേസുകളാണ്. ബാങ്ക് റിക്കവറി, വാഹനാപകടം, വിവാഹം, വസ്തു തർക്കങ്ങൾ, ആർ.ടി.ഒ, രജിസ്ട്രേഷൻ വകുപ്പിലെ അണ്ടർ വാല്യൂ വേഷൻ എന്നിവ സംബന്ധിച്ച കേസുകളും അദാലത്തിൽ തീർപ്പാക്കി. ആറുകോടിയാണ് വിവിധ കേസുകളിലായി വിധിച്ചത്. വിവിധ താലൂക്കു ലീഗൽ സർവിസസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന അദാലത്തിന് ഡി.എൽ.എസ്.എ ചെയർമാൻ ജില്ല ജഡ്ജി എൻ. ഹരികുമാർ, സെക്രട്ടറി എസ്. സുധീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story