Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:44 AM IST Updated On
date_range 19 May 2022 5:44 AM ISTനീണ്ടൂരിൽ 132 ഏക്കറിലെ നെല്ല് വെള്ളത്തിലായി
text_fieldsbookmark_border
ഏറ്റുമാനൂർ: നീണ്ടൂരിൽ 132 ഏക്കർ നെല്ല് വെള്ളത്തിൽ. കൊയ്ത്ത്യന്ത്രം ഇറക്കാനാവാതെ വന്നതോടെ കർഷകർ ആശങ്കയിൽ. നീണ്ടൂർ വടക്കേത്താഴത്തെക്കുഴി പാടശേഖരത്തിലെ 132 ഏക്കറിൽ വരുന്ന പാകമെത്തിയ നെല്ലാണ് കനത്തമഴയിൽ നശിക്കുന്നത്. 72 കർഷകരുടെ അധ്വാനമാണ് മഴകവർന്നത്. മേയ് 10ന് കൊയ്ത്തിന് ആവശ്യമായ യന്ത്രങ്ങൾ സ്ഥലത്തെത്തിയിരുന്നെങ്കിലും മഴകാരണം ഇറക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഇപ്പോൾ ഏതാണ്ട് 90 ശതമാനം നെല്ലും നിലത്തടിഞ്ഞ് കിളിർത്തുതുടങ്ങിയ നിലയിലാണ്. നീണ്ടൂർ കൃഷി ഓഫിസർ സ്ഥലത്തെത്തി 66 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കിയെന്നും സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുണ്ടാകണമെന്നും പാടശേഖര സമിതി പ്രസിഡന്‍റ് ജോസഫ് കുര്യക്കോസ്, സെക്രട്ടറി എം. വാസുദേവൻ നായർ, കൺവീനർ ശശി പുലിത്തുരുത്തിൽ എന്നിവർ ആവശ്യപ്പെട്ടു. മരംവീണ് വീട് തകർന്നു കുമരകം: കാറ്റിലും മഴയിലും മരംവീണ് വീടിന് നാശനഷ്ടം. കുമരകം 14ആം വാർഡിൽ അമ്മങ്കരി ഭാഗത്ത് പുത്തൻപറമ്പിൽ ഷാജി കെ.പോളിന്‍റെ വീടിനും വീട്ടുപകരണങ്ങൾക്കുമാണ് നഷ്ടം സംഭവിച്ചത്. സമീപത്തെ പുരയിടത്തിലെ ഉണങ്ങിനിന്ന മരമാണ് പുലർച്ച വീടിന് മുകളിലേക്കുവീണത്. മരം വെട്ടിമാറ്റണമെന്ന് നിരവധിതവണ ആവശ്യപ്പെട്ടെങ്കിലും അയൽവാസി അവഗണിക്കുകയായിരുന്നെന്ന് വീട്ടുകാർ ആരോപിച്ചു. വീടിന്‍റെ മച്ചിലെ ഷീറ്റുകൾ തകരുകയും ഭിത്തിക്കും കക്കൂസ് ടാങ്കും മറ്റ് ഉപകരണങ്ങൾക്കും നഷ്ടങ്ങളുണ്ടായിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കില്ല. പടം: KTL House കാറ്റിലും മഴയിലും മരംവീണ് ഷാജി കെ.പോളിന്‍റെ വീട് തകർന്നനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story