Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:47 AM IST Updated On
date_range 11 Aug 2022 12:47 AM ISTഹർ ഘർ തിരംഗ: 13 മുതൽ 15വരെ ദേശീയപതാക ഉയർത്താം
text_fieldsbookmark_border
കോട്ടയം: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ദേശീയപതാക (ഹർ ഘർ തിരംഗ) 13 മുതൽ 15 വരെ ഉയർത്തുന്നതിന്‍റെ ഭാഗമായുള്ള തയാറെടുപ്പുകൾ ജില്ലയിൽ അന്തിമഘട്ടത്തിൽ. ജില്ലയിൽ സ്‌കൂളുകളിൽനിന്ന് വിദ്യാർഥികൾ ഇല്ലാത്ത വീടുകളിൽനിന്നുമായി 1,56,388 ദേശീയ പതാകകൾക്കുള്ള ഓർഡർ ആണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. സ്‌കൂളുകളിൽനിന്ന് 99,151 പതാകകൾക്കും വിദ്യാർഥികളല്ലാത്ത മറ്റുവീടുകൾ വഴി 57,237 പതാകകൾക്കുമുള്ള ഓർഡറാണ് ലഭിച്ചിട്ടുള്ളത്. ഹർ ഘർ തിരംഗയിൽ എല്ലാവരും പങ്കാളികളാകണമെന്നും പതാക ഉയർത്തുന്നതിനുള്ള നിർദേശങ്ങൾ പാലിച്ച് എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കടകളിലും പതാക ഉയർത്തണമെന്നും കലക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story