Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയിൽ 1,21,627...

ജില്ലയിൽ 1,21,627 വിദ്യാർഥികൾ ഹാജർ

text_fields
bookmark_border
കോട്ടയം: കോവിഡ് വ്യാപനത്തിനുശേഷം സ്‌കൂളുകൾ ആദ്യമായി പൂർണനിലയിൽ പ്രവർത്തിച്ച തിങ്കളാഴ്ച ജില്ലയിലെ ഹാജരായത് 1,21,627 വിദ്യാർഥികൾ. ഒന്നുമുതൽ 12ആം ക്ലാസ് വരെയുള്ള കണക്കാണിത്. 912 സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് സ്‌കൂളുകളിലെ ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ 85,823 വിദ്യാർഥികൾ തിങ്കളാഴ്ച സ്‌കൂളുകളിൽ ഹാജരായതായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ. സുജയ പറഞ്ഞു. ഒന്നാംക്ലാസ്- 7902, രണ്ടാംക്ലാസ്-7494, മൂന്നാംക്ലാസ്-7948, നാലാംക്ലാസ്-8380, അഞ്ചാംക്ലാസ്-7862, ആറാം ക്ലാസ്-8170, ഏഴാംക്ലാസ്-8992, എട്ടാംക്ലാസ്-8039, ഒമ്പതാംക്ലാസ്-8460, പത്താംക്ലാസ്-12576 എന്നിങ്ങനെയാണ് ഹാജർ. കോവിഡ് ബാധിച്ച് ക്വാറന്‍റീൻ കഴിയുന്നതിനാൽ 115 വിദ്യാർഥികൾക്കും 67 അധ്യാപകർക്കും 15 അനധ്യാപകർക്കും തിങ്കളാഴ്ച സ്‌കൂളിലെത്താൻ സാധിച്ചില്ല. ഹയർസെക്കൻഡറി വിഭാഗത്തിൽ 35,804 വിദ്യാർഥികൾ ഹാജരായി. പ്ലസ് വണ്ണിൽ 17,460 പേരും പ്ലസ് ടുവിൽ 18,344 പേരും ഹാജരായി. കോവിഡ് ബാധിച്ചതുമൂലം 415 വിദ്യാർഥികൾക്കും 56 അധ്യാപകർക്കും എത്താനായില്ലെന്ന് ഹയർ സെക്കൻഡറി മേഖല ഉപഡയറക്ടർ എസ്. ഉഷ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സാമൂഹിക അകലം കർശനമായി നിഷ്‌കർഷിച്ചിരുന്നതിനാൽ ക്ലാസ്​മുറികൾക്കു പുറമേ വിദ്യാർഥികളെ ഇരുത്താൻ അനുബന്ധ മുറികളും ബെഞ്ചും ഡെസ്‌കും കസേരകളുമുൾപ്പെടെ തയാറാക്കിയിരുന്നു. അധ്യാപകരും പി.ടി.എ പ്രതിനിധികളുമടങ്ങുന്ന സംഘം തെർമോ സ്‌കാനറിൽ ശരീരോഷ്മാവ് പരിശോധിച്ചും സാനിറ്റൈസറുപയോഗിച്ച് കൈകൾ അണുമുക്തമാക്കിയുമാണ് ഓരോ വിദ്യാർഥിയെയും ക്ലാസ് മുറികളിലേക്ക് കടത്തിവിട്ടത്. രാവിലെ 10 മുതൽ വൈകീട്ട്​ നാലുവരെയുള്ള സ്‌കൂൾ പ്രവൃത്തി സമയക്രമത്തിൽ രണ്ടുവർഷത്തെ ഇടവേളക്ക്​ ശേഷമാണ് സ്‌കൂളുകൾ സജീവമാകുന്നത്. വിദ്യാർഥികൾക്ക് തൽക്കാലം യൂനിഫോം നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story