Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:44 AM IST Updated On
date_range 7 Aug 2022 1:44 AM ISTനവസങ്കൽപ പദയാത്ര 12ന്
text_fieldsbookmark_border
പൊൻകുന്നം: സ്വാതന്ത്യത്തിന്‍റെ 75മത് വാർഷികത്തിൽ കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവസങ്കൽപ യാത്ര സംഘടിപ്പിക്കും. 12ന് വൈകീട്ട് മൂന്നിന് പൊൻകുന്നം ടൗണിൽനിന്ന് കാഞ്ഞിരപ്പള്ളി പേട്ട ജങ്ഷൻ വരെയാണ് പദയാത്ര. കെ.പി.സി.സി അംഗം തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് അഡ്വ. അഭിലാഷ് ചന്ദ്രൻ അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.എ. ഷമീർ, റോണി കെ.ബേബി, ബ്ലോക്ക് വൈസ് പ്രസിഡന്‍റുമാരായ അഡ്വ. പി. ജീരാജ്, പി.എൻ. ദാമോദരൻപിള്ള, യൂത്ത് കോൺഗ്രസ് ജില്ല നേതാക്കളായ സനോജ് പനക്കൽ, എം.കെ. ഷമീർ, സംസ്കാര സാഹിതി ചെയർമാൻ സേവ്യർ മൂലകുന്ന്, ജോസ് കെ.ചെറിയാൻ, ജയകുമാർ കുറിഞ്ഞിയിൽ, ബിനു കുന്നുംപുറം, പി.ജെ. സെബാസ്റ്റ്യൻ, ബാബു കാക്കനാടൻ, സ്മിത ലാൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story