Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമകരവിളക്ക്​: തിരുവാഭരണ...

മകരവിളക്ക്​: തിരുവാഭരണ ഘോഷയാത്ര 12ന്​, അമ്പലപ്പുഴ സംഘം ഇന്ന്​ പുറപ്പെടും

text_fields
bookmark_border
ശബരിമല: മകരവിളക്കിന്​ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര 12ന്​ പന്തളത്തുനിന്ന്​ പുറപ്പെടും. 14നാണ്​ മകരവിളക്ക്​. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ്​ ശിരസ്സിലേറ്റി കാൽനടയായി സന്നിധാനത്ത്​ എത്തിക്കുന്നത്​. പന്തളം വലിയ തമ്പുരാൻ പി. രാമവർമരാജയുടെ പ്രതിനിധിയായി ശങ്കർ വർമയാണ്​ ഇത്തവണ ഘോഷയാത്ര നയിക്കുന്നത്​. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ സംഘാംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തും. വഴിയിൽ സ്വീകരണങ്ങളും ഒഴിവാക്കും. മകരവിളക്കിന്​ മുന്നോടിയായി എരുമേലി പേട്ടതുള്ളലിന്​ അമ്പലപ്പുഴ സംഘം വെള്ളിയാഴ്​ച പുറപ്പെടും. കോവിഡ്​ മാനദണ്ഡം പാലിച്ച്​ അമ്പത്​ പേരടങ്ങുന്ന സംഘത്തിനാണ്​ അനുമതി. സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻനായർക്ക്​ പകരം കരപ്പെരിയോൻ എൻ. ഗോപാലകൃഷ്​ണപിള്ളയാണ്​ മുഖ്യകാർമികത്വം വഹിക്കുന്നത്​. രഥയാത്ര ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്​. പകരം മേൽശാന്തി പൂജിച്ച്​ നൽകുന്ന സ്വർണ തിടമ്പുമായി കാറിലാണ്​ യാത്ര. 12ന്​ എരുമേലിയിൽ തങ്ങുന്ന സംഘം 13ന്​ ശബരിമലയിൽ എത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story