Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമയക്കുമരുന്ന്-പുകയില...

മയക്കുമരുന്ന്-പുകയില ഉൽപന്ന വിൽപന: ഏഴുമാസം; 1141 കേസ്

text_fields
bookmark_border
കോട്ടയം: ഏഴുമാസത്തിനിടെ ലഹരി-മയക്കുമരുന്ന്-പുകയില ഉൽപന്നങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട് ജില്ലയിൽ രജിസ്റ്റർ ചെയ്തത് 1141കേസ്. 1215പേരെ അറസ്റ്റ്​ ചെയ്തു. ജൂലൈയിൽ മാത്രം എക്‌സൈസ് വകുപ്പ് ജില്ലയിൽ 545കേസാണ് രജിസ്റ്റർ ചെയ്തത്. 149പേരെ അറസ്റ്റ് ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മിയുടെ അധ്യക്ഷതയിൽ കലക്‌ടറേറ്റിൽ കൂടിയ വിമുക്തി എക്‌സിക്യൂട്ടിവ് യോഗത്തിലാണ് പൊലീസ്, എക്‌സൈസ് വകുപ്പുകൾ ഇക്കാര്യം വെളിപ്പെടുത്തിയത്. ജൂലൈ 31വരെ 37.044 കിലോ കഞ്ചാവും 625 മില്ലിഗ്രാം എം.ഡി.എം.എയും 27 കഞ്ചാവുചെടിയും ഒരു ഗ്രാം ഹഷീഷ് ഓയിലും പിടിച്ചെടുത്തതായി ഡിവൈ.എസ്.പി സി. രാജീവ്കുമാർ പറഞ്ഞു. 570 കേസുകളിലായി 643പേർ അറസ്റ്റിലായി. 22,857 പാക്കറ്റ് അനധികൃത പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. ഇതുകൂടാതെ 70കിലോ പുകയില ഉൽപന്നങ്ങളും പിടികൂടി. 571 കേസുകളിലായി 572 പേർ അറസ്റ്റിലായി. ലഹരി-മയക്കുമരുന്ന്​ വിൽപനയുമായി ബന്ധപ്പെട്ട് 545 കേസും 110 അബ്കാരി കേസും രജിസ്റ്റർ ചെയ്തതിലൂടെ 149പേർ അറസ്റ്റിലായി. നാല്​ വാഹനം പിടിച്ചെടുത്തു. 1.01 ലക്ഷം രൂപ പിഴയീടാക്കി. ജൂലൈയിൽ 991 റെയ്ഡുകളും 16 പൊലീസ്-എക്‌സൈസ് സംയുക്ത പരിശോധനകളും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story