Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:44 AM IST Updated On
date_range 2 Feb 2022 5:44 AM ISTശരണ്യ സ്വയംതൊഴിൽ പദ്ധതിയിൽ 113 പേർക്കായി 56.50 ലക്ഷത്തിന്‍റെ വായ്പ
text_fieldsbookmark_border
കോട്ടയം: ശരണ്യ സ്വയംതൊഴിൽ പദ്ധതിപ്രകാരം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന 113 പേർക്കായി 56.50 ലക്ഷം രൂപയുടെ വായ്പ അനുവദിക്കുന്നതിന് അംഗീകാരം. ജില്ല എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിൽ കൂടിയ പദ്ധതി ജില്ലസമിതി യോഗമാണ് അംഗീകാരം നൽകിയത്. ഭർത്താവ് മരിച്ച സ്ത്രീകൾ, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവർ, നിയമാനുസൃതം വിവാഹബന്ധം വേർപെടുത്തിയ സ്ത്രീകൾ, മുപ്പതുവയസ്സ് കഴിഞ്ഞ അവിവാഹിതകൾ എന്നീ വിഭാഗങ്ങളിൽപ്പെട്ടവരുടെ അപേക്ഷകളാണ് പരിഗണിച്ചത്. അപേക്ഷകർക്ക് 50,000 രൂപ വീതമാണ് വായ്പ നൽകുകയെന്ന് ജില്ല എംപ്ലോയ്മെന്‍റ് ഓഫിസർ ജി. ജയശങ്കർ പ്രസാദ് പറഞ്ഞു. വായ്പക്ക് 50 ശതമാനം സബ്സിഡിയുണ്ട്. ആട് വളർത്തൽ, കോഴി വളർത്തൽ, തയ്യൽ, പലഹാര നിർമാണം തുടങ്ങിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായാണ് വായ്പ നൽകുന്നത്. 2020-21 സാമ്പത്തിക വർഷം പദ്ധതിയിലൂടെ 125 പേർക്കായി 61,97,000 രൂപ അനുവദിച്ചു. 2021-22 വർഷം 50 പേർക്കായി 25,30,000 രൂപ അനുവദിച്ചു. മസ്റ്ററിങ് നടത്തണം കോട്ടയം: തിരുവാർപ്പ് പഞ്ചായത്തിലെ 2019 ഡിസംബർ 31 വരെയുള്ള സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കളിൽ ഇനിയും മസ്റ്ററിങ് പൂർത്തീകരിക്കാത്തതും പെൻഷന് അർഹതയുള്ളതുമായ ഗുണഭോക്താക്കൾക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക്ക് മസ്റ്ററിങ് നടത്തുന്നതിനും കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിംഗ് നടത്തുന്നതിനും ഫെബ്രുവരി 20 വരെ സമയം അനുവദിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ബയോമെട്രിക്ക് മസ്റ്ററിങ് ചെയ്യാൻ സാധിക്കാത്തവർക്ക് തിരുവാർപ്പ് പഞ്ചായത്ത് മുഖേന ഫെബ്രുവരി 21 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് നടപടി പൂർത്തീകരിക്കാം. കോട്ടയം: കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിലെ 2019 ഡിസംബർ 31 വരെയുള്ള പെൻഷൻകാരിൽ ഇതുവരെ മസ്റ്ററിങ് നടത്താത്തവർ ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് ബോർഡ് ജില്ല എക്‌സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. ഫെബ്രുവരി 20 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്താം. നിലവിൽ മസ്റ്ററിങ് നടത്തിയിട്ടുള്ളവർക്കും 2019 ഡിസംബർ 31ന് ശേഷമുള്ളവർക്കും മസ്റ്ററിങ് ചെയ്യേണ്ടതില്ല. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവർ 28നകം ജില്ല ഓഫിസിൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകണം. KTL CONFERENCE HALL-കലക്‌ടറേറ്റിൽ പുതുതായി നിർമിച്ച വിഡിയോ കോൺഫറൻസ് ഹാൾ ഉദ്ഘാടന ശിലാഫലകം അനാച്ഛാദനം മന്ത്രി അഡ്വ. കെ. രാജൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story