Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:40 AM IST Updated On
date_range 23 March 2022 5:40 AM ISTവാഴൂർ 110 കെ.വി സബ് സ്റ്റേഷൻ നിർമാണോദ്ഘാടനം 25ന്
text_fieldsbookmark_border
കോട്ടയം: വാഴൂർ, പത്തനാട് പ്രദേശങ്ങളിൽ നേരിടുന്ന വൈദ്യുതി മുടക്കം, വോൾട്ടേജ് ക്ഷാമം എന്നിവ പരിഹരിക്കുന്നതിന് വാഴൂരിൽ 110 കെ.വി സബ് സ്റ്റേഷൻ നിർമിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനിലൂടെ നിർമാണോദ്ഘാടനം നിർവഹിക്കും. ഇതോടനുബന്ധിച്ച് വാഴൂർ കൊച്ചുകാഞ്ഞിരപ്പാറയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഗവ. ചീഫ് വിപ് ഡോ. എൻ. ജയരാജ് അധ്യക്ഷതവഹിക്കും. ആന്‍റോ ആന്‍റണി എം.പി മുഖ്യപ്രഭാഷണം നടത്തും. വാഴൂർ ഇലക്ട്രിക്കൽ സെക്ഷൻ പ്രദേശത്ത് നിലവിൽ വൈദ്യുതി എത്തിക്കുന്നത് പാമ്പാടി, കാഞ്ഞിരപ്പള്ളി 110 കെ.വി സബ് സ്‌റ്റേഷനിൽനിന്ന് കറുകച്ചാൽ 33 കെ.വി സബ് സ്‌റ്റേഷനിൽനിന്നുമാണ്. വാഴൂർ സബ്‌സ്‌റ്റേഷൻ യാഥാർഥ്യമാകുന്നതോടെ പാമ്പാടി, പൊൻകുന്നം, പത്തനാട് ഇലക്ട്രിക്കൽ സെക്ഷനുകളിലേക്ക് തടസ്സമില്ലാതെ വൈദ്യുതി എത്തിക്കാനാകും. 12.5 എം.വി.എ ശേഷിയുള്ള രണ്ടു ട്രാൻസ്‌ഫോർമറുകൾ സ്ഥാപിച്ചാണ് കൊച്ചുകാഞ്ഞിരപ്പാറയിൽ 110 കെ.വി സബ്‌സ്‌റ്റേഷൻ നിർമിക്കുക. ....................... എം.കെ. രവീന്ദ്രനെ ആദരിക്കും കോട്ടയം: സ്വാതന്ത്ര്യത്തിന്‍റെ 75ആം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമര സേനാനി കോരുത്തോട് മങ്കുഴിയിൽ എം.കെ. രവീന്ദ്രനെ (എം.കെ. രവീന്ദ്രൻ വൈദ്യർ) ആദരിക്കും. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് അദ്ദേഹത്തിന്റെ വീട്ടിലെത്തി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ നേതൃത്വത്തിലാണ് ആദരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story