Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമലയിൽ വഴിപാടായി...

ശബരിമലയിൽ വഴിപാടായി 107.75 പവന്റെ സ്വര്‍ണമാല

text_fields
bookmark_border
പത്തനംതിട്ട: ശബരിഗിരീശന് ചാര്‍ത്താന്‍ 107.75 പവന്റെ സ്വര്‍ണമാല വഴിപാടായി സന്നിധാനത്ത് ലഭിച്ചു. മലയാളി വ്യവസായിയായ ഭക്തനാണ് 45 ലക്ഷത്തോളം രൂപ വിലവരുന്ന മാല സമര്‍പ്പിച്ചത്. വെള്ളിയാഴ്ച ഉച്ചപൂജാവേളയില്‍ മാല അയ്യപ്പസ്വാമിയെ അണിയിച്ചു. സന്നിധാനത്ത് വെള്ളിയാഴ്ച തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തില്‍ ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കളഭാഭിഷേകം, കലശാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നീ ചടങ്ങുകള്‍ നടന്നു. ചിങ്ങമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച രാത്രി 10ന്​ നട അടക്കും. പടം: PTG62 ശബരിമലയിൽ വഴിപാടായി ലഭിച്ച 107.75 പവന്‍റെ സ്വർണമാല
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story