Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസത്യഗ്രഹം 106ആം ദിവസം...

സത്യഗ്രഹം 106ആം ദിവസം പിന്നിട്ടു

text_fields
bookmark_border
ചങ്ങനാശ്ശേരി: കെ-റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ മാടപ്പള്ളിയിലെ സമരപ്പന്തലില്‍ സത്യഗ്രഹം നടത്തി. ഡി. സുരേഷിന്‍റെ അധ്യക്ഷതയില്‍ സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ ഉദ്ഘാടനം ചെയ്തു. രതീഷ് രാജന്‍, ജിജി ഇയ്യാലില്‍, എ.ടി. വര്‍ഗീസ്, സാജന്‍ കൊരണ്ടിത്തറ, കൃഷ്ണന്‍നായര്‍, ഗിരീഷ് കൊരണ്ടിത്താനം എന്നിവര്‍ സംസാരിച്ചു. അല്‍ഫോന്‍സ തീർഥാടനം ആറിന് ചങ്ങനാശ്ശേരി: അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗിന്‍റെ ആഭിമുഖ്യത്തില്‍ 34മത് അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തിലേക്കും തീർഥാടനം ശനിയാഴ്ച നടത്തും. രാവിലെ 7.30ന് അല്‍ഫോന്‍സ ജന്മഗൃഹത്തില്‍ കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഡോ. മാണി പുതിയിടം വിശുദ്ധ കുര്‍ബാനക്ക് മുഖ്യ കാര്‍മികത്വം വഹിച്ച് സന്ദേശം നൽകും. തീര്‍ഥാടനദിനം കുടമാളൂര്‍ പള്ളിയില്‍ രാവിലെ ആറിന് കുര്‍ബാന. 10.30നുള്ള കുര്‍ബാനക്ക് മണിമല മേഖല ഡയറക്ടര്‍ ഫാ. ജേക്കബ് നടുവിലേക്കളം മുഖ്യ കാര്‍മികത്വം വഹിക്കും. മാന്നാനം ആശ്രമദേവാലയത്തില്‍ രാവിലെ 10.15ന് മാന്നാനം ആശ്രമ റെക്ടര്‍ പ്രിയോര്‍ ഫാ. മാത്യു ചക്കാലക്കല്‍ മധ്യസ്ഥപ്രാര്‍ഥനക്ക്​ നേതൃത്വം നല്‍കും. ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍ സജ്ജമായി ചങ്ങനാശ്ശേരി: എസ്.ബി കോളജിലെ മാര്‍ ചാള്‍സ് ലവീഞ്ഞ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അന്തര്‍ദേശീയ നിലവാരമുള്ള നാല് ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍ സജ്ജമായി. പൊതുജനങ്ങള്‍ക്കുകൂടി കളിക്കളങ്ങള്‍ ഉപയോഗിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് കോളജ് മാനേജ്‌മെന്റ് അറിയിച്ചു. എല്ലാ ദിവസവും രാവിലെയും വൈകീട്ടും ഇന്‍ഡോര്‍ സ്റ്റേഡിയത്തിനുള്ളിലെ കോര്‍ട്ടുകള്‍ ഉപയോഗിക്കാം. വിശദവിവരങ്ങള്‍ക്ക് ഫോൺ: 9744485796.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story