Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇരവികുളം...

ഇരവികുളം ദേശീയോദ്യാനത്തിൽ 1039 വരയാട്​; കുഞ്ഞുങ്ങൾ 157

text_fields
bookmark_border
ഇരവികുളം ദേശീയോദ്യാനത്തിൽ 1039 വരയാട്​; കുഞ്ഞുങ്ങൾ 157
cancel
മൂന്നാർ: ഇരവികുളം ദേശീയോദ്യാനത്തിൽ 1039 വരയാട്​. ഈ മാസം 23ന് പൂർത്തിയായ കണക്കെടുപ്പിലാണ് വരയാടുകളുടെ എണ്ണം സംബന്ധിച്ച വിവരം ലഭ്യമായത്​. വനം വകുപ്പ് ഉദ്യോഗസ്ഥരും വിവിധ സർക്കാറിതര സംഘടനകളും ചേർന്നാണ് കണക്കെടുപ്പ് നടത്തിയത്. ഈ വർഷം പുതുതായി 157 കുഞ്ഞുങ്ങൾ ജനിച്ചതായി കണ്ടെത്തി. രാജമലയ്ക്ക്​ സമീപമുള്ള നായ്ക്കൊല്ലി മലയിൽ 114 വരയാടുകളെ കണ്ടെത്തിയിട്ടുണ്ട്​. കോവിഡുമൂലം കഴിഞ്ഞ വർഷം രാജമലയിൽ മാത്രമാണ് കണക്കെടുപ്പ് നടത്തിയത്. അന്ന് രാജമലയിൽ 782 എണ്ണത്തെ കണ്ടെത്തി. ഏപ്രിൽ 18 മുതൽ 23വരെയായിരുന്നു കണക്കെടുപ്പ്. ഓരോ വർഷവും വരയാടിൻ കുഞ്ഞുങ്ങൾ ധാരാളം ജനിക്കാറുണ്ടെങ്കിലും വിവിധ വെല്ലുവിളികളെ അതിജീവിക്കുന്നവ കുറവാണ്. പുലി, കടുവ തുടങ്ങിയ വന്യജീവികളുടെ ആക്രമണവും കാലാവസ്ഥ വ്യതിയാനവുമെല്ലാം വരയാടുകളുടെ എണ്ണത്തെ ബാധിക്കാറുണ്ട്. എങ്കിലും ഓരോ വർഷവും ഇരവികുളം ദേശീയോദ്യാനത്തിൽ വരയാടുകളുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്നത് വനം വകുപ്പിനും പരിസ്ഥിതി പ്രവർത്തകർക്കും ആശ്വാസമാണ്. ചിത്രം 1 ഇരവികുളം ദേശീയ ഉദ്യാനത്തിലെ വരയാടിൻ കുഞ്ഞുങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story