Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഏറ്റുമാനൂർ 101 കവലയിൽ...

ഏറ്റുമാനൂർ 101 കവലയിൽ തീപിടിത്തം

text_fields
bookmark_border
കോട്ടയം: ഏറ്റുമാനൂർ 101 കവല എം.സി.എച്ച് കോളനിക്ക്​ സമീപം തീപിടിത്തം. ഞായറാഴ്ച രാത്രി 8.50ഓടെയായിരുന്നു സംഭവം. റോഡരികിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ചിരുന്നു. ഇതിൽനിന്ന്​ തീ സമീപത്തെ റബർ തോട്ടത്തിലേക്ക്​ പടരുകയായിരുന്നു. നാട്ടുകാർ ഉടൻ തീയണച്ചു. `````````````````` കവണാറ്റിൻകരയിൽ അപകടം; രണ്ടുപേർക്ക് പരിക്ക് കുമരകം: കവണാറ്റിൻകര ബാങ്ക് പടി പാലത്തിലുണ്ടായ രണ്ട്​ വ്യത്യസ്ത അപകടങ്ങളിൽ രണ്ടുപേർക്ക് പരിക്ക്. ഞായറാഴ്ച രാത്രി എട്ടോടെയാണ്​ മിനിറ്റുകളുടെ വ്യത്യാസത്തിൽ അപകടങ്ങൾ നടന്നത്. ഓട്ടോ നിയന്ത്രണം വിട്ട് പാലത്തിന്‍റെ കൈവരിയിൽ ഇടിച്ചായിരുന്നു ആദ്യ അപകടം. ഡ്രൈവറുടെ തലക്ക് പരിക്കേൽക്കുകയും ഒട്ടോയുടെ മുൻഭാഗം പൂർണമായും തകരുകയും ചെയ്തു. ഓട്ടോ ഡ്രൈവർ വെച്ചൂർ സ്വദേശി മൺസൂറിനാണ് പരിക്കേറ്റത്. ഇതിനു തൊട്ടുപിന്നാലെയായിരുന്നു അടുത്ത അപകടം. പാലത്തിന്‍റെ വശത്തുള്ള ഇടവഴിയിലേക്ക് പ്രവേശിക്കുകയായിരുന്നു സ്‌കൂട്ടറിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ മകനോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത പള്ളിച്ചിറ എസ്.എച്ച്.ആശുപത്രി നഴ്‌സായ അജിതക്ക്​ പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story