Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ല ടേബിൾ ടെന്നിസ് ...

ജില്ല ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ് ജനുവരി 10ന്

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും(ടി.ടി.എഫ്.ഐ) കോവിഡ് -19 മാർഗ നിർദേശങ്ങൾ അനുസരിച്ച് ടേബിൾ ടെന്നിസ് അസോസിയേഷൻ ഓഫ് കേരള (ടി.ടി.എ.കെ) ആലപ്പുഴയിൽ നടത്താനുദ്ദേശിക്കുന്ന സംസ്ഥാന ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി കോട്ടയം ജില്ല തലത്തിലുള്ള ചാമ്പ്യൻഷിപ് ഞായറാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ ഇൻഡോർ സ്​റ്റേഡിയത്തിൽ നടക്കും. കാഡറ്റ് സിംഗിൾസ് മുതൽ വെറ്ററൻ സിംഗിൾസ് വരെ മത്സരങ്ങൾ ഉണ്ടായിരിക്കും. ശാരീരിക അകലം അടക്കം മാനദണ്ഡങ്ങൾ പാലിക്കേണ്ടതുള്ളതിനാൽ ഡബിൾസ് ടീം ഇനങ്ങൾ നടത്തില്ല. പത്തുവയസ്സിൽ താഴെയുള്ള കുട്ടികളുടേതായതിനാൽ മിനി കാഡറ്റ് മത്സരവും ഉണ്ടായിരിക്കില്ല. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന സർട്ടിഫിക്കറ്റ് കോപ്പി സഹിതം ഞായറാഴ്ച രാവിലെ ഒമ്പതിന്​ മുമ്പ്​ രജിസ്​റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9349204577. പാലാ ബൈപാസ്​: സ്ഥലം ഏറ്റെടുക്കൽ അനിശ്ചിതത്വത്തിൽ പാലാ: നഗരത്തി​ൻെറ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്ന ബൈപാസ് റോഡി​ൻെറ നിര്‍മാണം പൂര്‍ത്തിയാക്കാത്ത ഭാഗത്തുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വീണ്ടും അനിശ്ചിതത്തില്‍. തുക അനുവദിച്ചിട്ടും നടപടിക്രമങ്ങള്‍ നീണ്ടുപോകുകയാണ്. ബൈപാസ് റോഡില്‍ സൻെറ്​ മേരിസ് സ്‌കൂള്‍ മുതല്‍ സിവില്‍ സ്​റ്റേഷന്‍ ജങ്​ഷന്‍ വരെ ഭാഗത്തും പാലാ-വൈക്കം റോഡിനോട് ചേരുന്ന ആര്‍.വി ജങ്​ഷനിലും വീതി കൂട്ടുന്ന പ്രവര്‍ത്തനങ്ങളാണ് അവശേഷിക്കുന്നത്. സ്ഥല ഉടമകള്‍ക്ക് ലഭിച്ച നഷ്​ടപരിഹാരതുക കുറഞ്ഞപോയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കോടതി കയറിയതോടെയാണ് പ്രവര്‍ത്തനങ്ങള്‍ നിലച്ചത്. എന്നാല്‍, കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പുതിയ തുക അനുവദിച്ച് സ്ഥലം ഏറ്റെടുക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് കലക്ടര്‍ക്ക് തുക കൈമാറിയിട്ടുണ്ട്. തുക ഉടമകള്‍ക്ക് നല്‍കി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളാണ് പൂര്‍ത്തിയാക്കേണ്ടത്. 9.57 കോടി രൂപ കലക്ടര്‍ക്ക് പൊതുമരാമത്ത് വകുപ്പ് കൈമാറി. 8.15 കോടിയാണ് സ്ഥലം ഏറ്റെടുക്കുന്നതിന് നീക്കിവെച്ചിരിക്കുന്നത്. ബാക്കി തുക നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാം. എന്നാല്‍, നടപടിക്രമങ്ങള്‍ക്ക് പൊടുന്നനെ കാലതാമസം ഉണ്ടാവുകയായിരുന്നു. സര്‍ക്കാര്‍ തലത്തില്‍നിന്ന് തുടര്‍നടപടി നിശ്ചലാവസ്ഥയില്‍ ആയെന്നാണ് ആക്ഷേപം. രണ്ടാംഘട്ടം സൻെറ്​ മേരിസ് സ്‌കൂള്‍ ജങ്​ഷന്‍ മുതല്‍ 100 മീറ്റര്‍ ഭാഗത്തും വൈക്കം റോഡ് ജങ്​ഷനിൽ 50 മീറ്റര്‍ ദൂരത്തിലുമാണ് നിലവില്‍ തടസ്സമുള്ളത്. റോഡി​ൻെറ ഇരുവശവും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി രണ്ടുമാസം മുമ്പ്​ വരെ ധ്രുതഗതിയില്‍ നടന്നിരുന്നു. നടപടി വേഗത്തിലാക്കാന്‍ മാണി സി.കാപ്പന്‍ എം.എല്‍.എയും മുന്‍കൈ എടുത്തിരുന്നു. റോഡ് പുനര്‍നിര്‍മാണ പ്രവൃത്തികള്‍ വൈകുന്നതില്‍ സമീപകാല രാഷ്​ട്രീയ സംഭവ വികാസങ്ങളാണെന്ന് ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. കെ.എം. മാണി ധനമന്ത്രിയായിരുന്നപ്പോഴാണ് ബൈപാസി​ൻെറ നിര്‍മാണം ആരംഭിച്ചത്. റോഡി​ൻെറ നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ പുലിയന്നൂര്‍ ഭാഗത്ത് എത്തുന്ന വാഹനങ്ങള്‍ക്ക് പാലാ നഗരത്തില്‍ പ്രവേശിക്കാതെ ബൈപാസ് വഴി രാമപുരം, തൊടുപുഴ, വൈക്കം, ഈരാറ്റുപേട്ട ഭാഗത്തേക്ക് യാത്രചെയ്യാന്‍ സാധിക്കും. ടൗണിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുന്നതാണ് ഈ റോഡ്.
Show Full Article
TAGS:
Next Story