Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:46 AM IST Updated On
date_range 7 May 2022 5:46 AM ISTകുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ; 10നും 12നും പ്രത്യേക ക്യാമ്പുകൾ
text_fieldsbookmark_border
കോട്ടയം: 12 വയസ്സ് മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി മേയ് 10, 12 തീയതികളിൽ പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും സംഘടിപ്പിക്കുമെന്ന് കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിലെ വാക്‌സിനേഷൻ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന ജില്ലതല അവലോകന യോഗത്തിലാണ് തീരുമാനം. മാർച്ച് 16നാണ് 12 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സംസ്ഥാനത്ത് കോവിഡിനെതിരെ വാക്‌സിനേഷൻ ആരംഭിച്ചത്. എന്നാൽ, പരീക്ഷക്കാലമായതിനാൽ ഈ വിഭാഗത്തിലെ ഭൂരിഭാഗം കുട്ടികളും ഇതുവരെ ഒന്നാംഡോസ് സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ജില്ലയിൽ ഇവർക്കായി 10, 12 തീയതികളിൽ എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. വാക്‌സിൻ ഇതുവരെ സ്വീകരിക്കാത്തവരും ആദ്യഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയായവരുമായ 12 മുതൽ 14 വയസ്സുള്ള എല്ലാ കുട്ടികളെയും കേന്ദ്രങ്ങളിലെത്തിച്ച് വാക്‌സിൻ നൽകാൻ രക്ഷിതാക്കൾ മുൻകൈ എടുക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. 28 ദിവസത്തിനകം രണ്ടാംഡോസ് കൂടി സ്വീകരിക്കേണ്ടതിനാൽ മധ്യവേനലവധിക്കുശേഷം സ്‌കൂൾ തുറക്കുന്നതോടെ മുഴുവൻ കുട്ടികളുടെയും രണ്ടാംഡോസ് വാക്‌സിനേഷൻ കൂടി പൂർത്തിയാക്കാനും ഇത് സഹായിക്കും. യോഗത്തിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. സി.ജെ. സിതാര, ജില്ല മാസ് മീഡിയ ഓഫിസർ ഡോമി ജോൺ, ജില്ല വിദ്യാഭ്യാസ ഓഫിസർമാർ, അസി. എ.ഇ.ഒമാർ, സി.ബി.എസ്.ഇ സ്‌കൂൾ പ്രതിനിധി, സഹോദയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story