Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസുഹൃത്തിനെ...

സുഹൃത്തിനെ തലക്കടിച്ച്​ കൊന്ന പ്രതിക്ക്​ 10​ വർഷം കഠിനതടവ്​

text_fields
bookmark_border
തൊടുപുഴ: സുഹൃത്തിനെ കോടാലികൊണ്ട്​ തലക്കടിച്ച്​ കൊന്ന കേസിലെ പ്രതിക്ക്​ 10​ വർഷം കഠിനതടവും 30,000 രൂപ പിഴയും. ഉപ്പുതറ ചീന്തലാർ പുതുവയൽ തെക്കേപ്പറമ്പിൽ റോയിച്ചൻ (35) കൊല്ലപ്പെട്ട കേസിൽ അയൽവാസി ചീന്തലാർ കണ്ണയ്ക്കൽ വീട്ടിൽ റെജിയെയാണ്​ തൊടുപുഴ അഡീഷനൽ സെഷൻസ്​ കോടതി ശിക്ഷിച്ചത്​. പിഴ അടച്ചില്ലെങ്കിൽ ആറുമാസംകൂടി കഠിനതടവ്​ അനുഭവിക്കണം. 2006 മേയ്​ 20നാണ്​ കേസിനാസ്​പദമായ സംഭവം. റെജിയുടെ ഭാര്യയോട്​ റോയിച്ചൻ മോശമായി പെരുമാറിയതി​നെത്തുടർന്ന്​​ കോടാലിക്ക്​​ തലക്ക്​ അടിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് കുര്യൻ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story