Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:02 AM IST Updated On
date_range 7 Aug 2022 1:02 AM ISTപൊൻകുന്നത്ത് 10 സർവിസുകൾ റദ്ദാക്കി
text_fieldsbookmark_border
പൊൻകുന്നം: ഡീസൽ ക്ഷാമത്തെ തുടർന്ന് പൊൻകുന്നം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ശനിയാഴ്ച ഒമ്പത് ഓർഡിനറി സർവിസുകളും ഒരു ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ സർവിസും റദ്ദാക്കി. മലബാറിലേക്കുള്ള ഒരു ഫാസ്റ്റ് പാസഞ്ചർ ഡീസൽ തീർന്നതിനെ തുടർന്ന് പാതിവഴിയിൽ സർവിസ് അവസാനിപ്പിച്ചു. വെള്ളിയാഴ്ച റദ്ദാക്കിയ ഓർഡിനറി സർവിസുകൾ തന്നെയാണ് ശനിയാഴ്ചയും റദ്ദാക്കിയത്. ഇതിനുപുറമെ ഉച്ചകഴിഞ്ഞ് 3.40ന് മലബാറിലെ പരപ്പയിലേക്കുള്ള ഫാസ്റ്റ് പാസഞ്ചറും റദ്ദാക്കി. പുലർച്ച ആറിന് മലബാറിലെ മണക്കടവിന് പോകുന്ന ഫാസ്റ്റ് പാസഞ്ചർ ഡീസൽ തീർന്നതിനെ തുടർന്ന് കോഴിക്കോട്ട് സർവിസ് അവസാനിപ്പിച്ചു. ഡീസൽ ക്ഷാമം മൂലം ഞായറാഴ്ച കൂടുതൽ സർവിസുകൾ റദ്ദാക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story