Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:44 AM IST Updated On
date_range 11 May 2022 5:44 AM ISTബർഗർ കഴിച്ച കുട്ടിക്ക് തളർച്ചയും ശരീരത്തിൽ തടിപ്പും
text_fieldsbookmark_border
വാടാനപ്പള്ളി (തൃശൂർ): ബർഗർ കഴിച്ചശേഷം തളർച്ചയും ശരീരമാസകലം തടിപ്പും അനുഭവപ്പെടുകയും ഓക്സിജന്റെ അളവു കുറയുകയും ചെയ്ത കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃത്തല്ലൂർ സ്വദേശിയായ കുട്ടിക്കാണ് തളർച്ചയനുഭവപ്പെട്ടത്. കൊടുങ്ങല്ലൂരിലെ ഉമ്മയുടെ വീട്ടിൽനിന്ന് വീട്ടുകാർക്കൊപ്പം വരുന്നതിനിടെ തൃപ്രയാറിലെ കടയിൽനിന്നാണ് ചൊവ്വാഴ്ച ഉച്ചക്ക് ബർഗർ വാങ്ങി കഴിച്ചത്. തുടർന്നാണ് ശരീരത്തിൽ തടിപ്പും തളർച്ചയും ഉണ്ടായത്. തൃത്തല്ലൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്വാസതടസ്സം നേരിട്ടതോടെ വിദഗ്ധചികിത്സക്ക് ഒളരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story