Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസാമ്പത്തിക സഹകരണ കരാർ:...

സാമ്പത്തിക സഹകരണ കരാർ: യു.എ.ഇ സംഘം ഇന്ന്​ ഇന്ത്യയിൽ​

text_fields
bookmark_border
സാമ്പത്തികകാര്യ മന്ത്രിയുടെ നേതൃത്വത്തിലാണ്​ സംഘം പുറപ്പെടുന്നത്​ ദുബൈ: ഫെബ്രുവരിയിൽ ഒപ്പുവെച്ച ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാറിന്‍റെ (സി.ഇ.പി.എ) ഭാഗമായി യു.എ.ഇ സംഘം ബുധനാഴ്ച ഇന്ത്യയിലെത്തും. യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി അബ്​ദുല്ല ബിൻ തൗഖ്​ അൽ മർറി, ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അഹ്​മദ്​ അൽ ബന്ന എന്നിവരുടെ നേതൃത്വത്തിലുള്ള 80 അംഗ സംഘമാണ്​ എത്തുന്നത്​. സർക്കാർ, സ്വകാര്യ വ്യാപാര മേഖലയിലെ പ്രതിനിധികളുമുണ്ടാകും. ഡൽഹിയിലും മുംബൈയിലുമായി യോഗങ്ങളും കൂടിക്കാഴ്ചകളും നടക്കും. ഇന്ത്യ-യു.എ.ഇ വ്യാപാര ഇടപാട്​ അഞ്ച്​ വർഷത്തിനുള്ളിൽ 100 ശതകോടിയിലേക്ക്​ എത്തിക്കാൻ ലക്ഷ്യമിട്ടുള്ള കരാർ മേയ്​ ഒന്നിനാണ്​ നിലവിൽ വന്നത്​. അഞ്ചു​ ശതമാനം കസ്റ്റംസ്​ തീരുവ ഒഴിവാക്കുന്നതടക്കമുള്ള നടപടികൾ പ്രാബല്യത്തിൽ വന്നതിന്​ പിന്നാലെ നികുതിയില്ലാതെ ആദ്യ ചരക്ക്​ യു.എ.ഇയിൽ എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾക്കാണ്​ സംഘം ഇന്ത്യയിൽ എത്തുന്നത്​. ഇന്ത്യയിലെ നിക്ഷേപസാധ്യത പഠിക്കുക എന്നത്​ സംഘത്തിന്‍റെ ലക്ഷ്യമാണ്​. വ്യവസായിക ഉൽ​പാദനം, സിവിൽ ഏവിയേഷൻ, സാമ്പത്തിക സേവനങ്ങൾ, ഭക്ഷ്യസുരക്ഷ, ഗതാഗതം, അടിസ്ഥാന വികസനം, ലോജിസ്റ്റിക്കൽ സേവനങ്ങൾ, കാർഷിക സാ​ങ്കേതിക വിദ്യ, സംരംഭകത്വം തുടങ്ങിയവയിലെ സഹകരണം ചർച്ചയാവും. ഇന്ത്യയിലെ മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യ സ്ഥാപന മേധാവികൾ, സംരംഭകർ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story