Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:42 AM IST Updated On
date_range 11 May 2022 5:42 AM ISTകോതനല്ലൂരിൽ വീടിനുനേരെ ബോംബെറിഞ്ഞ കേസിൽ അഞ്ചുപേർ അറസ്റ്റിൽ
text_fieldsbookmark_border
കടുത്തുരുത്തി: . മുട്ടുചിറ ചെത്തുകുന്നേൽ അനന്തു പ്രദീപ് (23), കുറുപ്പന്തറ പഴയമഠം കോളനിയിൽ വള്ളിക്കാഞ്ഞിരത്ത് വീട്ടിൽ ശ്രീജേഷ്(കുട്ടു-20), തൊടുപുഴ മുട്ടം ശങ്കരപള്ളി വെഞ്ചാംപുറത്ത് അക്ഷയ് (അപ്പു-21), കുറുപ്പന്തറ പഴേമഠം കോളനിയിൽ പള്ളിത്തറ മാലിയിൽ ശ്രീലേഷ് (21), മുട്ടുചിറ പറമ്പ്രം കൊണ്ടൂകുന്നേൽ രതുൽ രാജ് (വിഷ്ണു-27) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് കോതനെല്ലൂർ സ്വദേശി ഗോകുലിന്‍റെ വീടിനുനേരെയാണ് സംഘം ബോംബെറിഞ്ഞത്. കേസിലെ ഒന്നാംപ്രതിയായ അനന്തു പ്രദീപും കോതനല്ലൂർ സ്വദേശി ഗോകുലും നേരത്തേ സുഹൃത്തുക്കളായിരുന്നു. ഇവർ തമ്മിലുള്ള ലഹരിമരുന്ന് ഇടപാടിലെ സാമ്പത്തികതർക്കം അടിപിടിയിൽ കലാശിച്ചിരുന്നു. ഈസംഭവം പറഞ്ഞുതീർക്കാൻ വിളിച്ചപ്പോൾ ഗോകുൽ അസഭ്യം പറഞ്ഞതിനാൽ അനന്തുവും സംഘവും ഗോകുലിനെ ആക്രമിക്കാൻ ലക്ഷ്യമിട്ട് ബൈക്കിൽ ശനിയാഴ്ച വൈകീട്ട് കോതനല്ലൂരിലെത്തി. ഗോകുലിനെ തിരഞ്ഞിട്ട് കാണാതെവന്നതിനാൽ വീടിനുനേരെ ബോംബെറിയുകയായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ സമീപവാസിയായ സാജു ഇവരെ പിടിക്കാൻ ശ്രമിച്ചെങ്കിലും സംഘം കടന്നുകളഞ്ഞു. ഇതിനെത്തുടർന്ന് വിശദമായ അന്വേഷണം നടത്തിയ പൊലീസ് സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഈ സംഭവം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഗോഗുലിന്റെ സമീപവാസിയും ഓട്ടോ ഡ്രൈവറുമായ പട്ടമന മാത്യുവിനെ അജ്ഞാതർ കുത്തിപ്പരിക്കേൽപിച്ചിരുന്നു. ഇയാൾ സിസ്ചാർജായി വീട്ടിൽവന്ന ദിവസമാണ് ബോംബേറ് നടക്കുന്നത്. കുത്തുകേസിൽ അന്വേഷണം നടക്കുന്നതിനിടെയുണ്ടായ ബോംബേറ് ജനങ്ങളിൽ ഭീതി സൃഷ്ടിച്ചിരുന്നു. കേസിൽ പിടിയിലായ അനന്തു പ്രദീപ്, വിഷ്ണു, അക്ഷയ് എന്നിവർക്കെതിരെ മുമ്പും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കടുത്തുരുത്തി പൊലീസ് പറഞ്ഞു. ഒന്നാംപ്രതി അനന്തു പ്രദിപിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ നാല് നാടൻ ബോംബുകളും 50 ഗ്രാം വെടിമരുന്നും കണ്ടെത്തി. എറണാകുളത്ത് നിന്നെത്തിയ ബോംബ് സ്ക്വാഡ് ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ബോംബുകൾ നിർവീര്യമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണത്തിന് ഡിവൈ.എസ്.പി എ.ജെ. തോമസ്, എസ്. എച്ച്.ഒ രഞ്ജിത് കെ. വിശ്വനാഥ്, എസ്.ഐ വിപിന്‍ ചന്ദ്രന്‍, എ.എസ്.ഐ വി.വി. റോജിമോന്‍, സി.ടി. റെജിമോന്‍, പൊലീസ് ഓഫിസർമാരായ ജി.സി തുളസി, കെ.കെ സജി, ടി.കെ ബിനോയി, എം.പി പ്രശാന്ത്, എ.കെ പ്രവീണ്‍കുമാര്‍, എ.എ അരുണ്‍, പി.ആർ രജീഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
