Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:42 AM IST Updated On
date_range 11 May 2022 5:42 AM ISTസ്വയംതൊഴിൽ പദ്ധതികളിലേക്ക് അപേക്ഷിക്കാം
text_fieldsbookmark_border
കോട്ടയം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുന്ന വിവിധ സ്വയംതൊഴിൽ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജോബ് ക്ലബ് പദ്ധതിപ്രകാരം ഗ്രൂപ് സംരംഭങ്ങൾ ആരംഭിക്കാൻ 25 ശതമാനം സബ്സിഡിയോടെ പരമാവധി 10 ലക്ഷം രൂപയും കെസ്റു പദ്ധതി പ്രകാരം വ്യക്തിഗത സ്വയംതൊഴിൽ സംരംഭം ആരംഭിക്കാൻ 20 ശതമാനം സബ്സിഡിയോടെ ഒരു ലക്ഷം രൂപയും ബാങ്ക് വായ്പ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടണം. ഗതാഗത നിരോധനം കോട്ടയം: തലനാട് ഗ്രാമപഞ്ചായത്തിൽ പി. എം.ജി.എസ്.വൈ പദ്ധതിയിൽ നിർമിക്കുന്ന ചോന്നമല - ചെല്ലിക്കൽ - ഇല്ലിക്കൽ കല്ല് ബോട്ടം റോഡിൽ ടാറിങ് ജോലികളുമായി ബന്ധപ്പെട്ട് ബുധനാഴ്ച മുതൽ 22 വരെ ഗതാഗതനിരോധനം ഏർപ്പെടുത്തിയതായി പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ യൂനിറ്റ് അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. സംരംഭകത്വ വികസന പരിശീലനം കോട്ടയം: സംസ്ഥാന വനിത വികസന കോർപറേഷന്‍റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി ആറുദിവസം നീളുന്ന സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് യോഗ്യതയും 18നും 55നും ഇടയിൽ പ്രായവുമുള്ളവർക്കാണ് അവസരം. 35നുമേലുള്ള അവിവാഹിതകൾ, വിവാഹമോചിതർ, അവിവാഹിതരായ അമ്മമാർ, സാമ്പത്തികമായി പിന്നാക്കവും നിലവിൽ തൊഴിലില്ലാത്തവരുമായവർ തുടങ്ങിയവർക്ക് മുൻഗണന നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 1000 രൂപ സ്‌റ്റൈപന്‍ഡും സ്വന്തമായി യൂനിറ്റുകൾ ആരംഭിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഭാവിയിൽ സ്വയംപര്യാപ്തത നേടാനും സാഹചര്യം ഒരുക്കും. അടുത്തമാസം നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ (പേര്, വിലാസം, ഫോൺ നമ്പർ, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, നിലവിൽ ഏതെങ്കിലും തൊഴിൽ ഉണ്ടെങ്കിൽ ആ വിവരം, വാർഷിക കുടുംബ വരുമാനം എന്നിവ രേഖപ്പെടുത്തിയിട്ടുള്ള) വനിത വികസന കോർപറേഷൻ എറണാകുളം മേഖല ഓഫിസിൽ മേയ് 21നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക് www.kswdc.org, 0471-2454570/89.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story