Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:42 AM IST Updated On
date_range 11 May 2022 5:42 AM ISTസർക്കാർ ആശുപത്രികൾ ജനങ്ങൾക്ക് സ്വന്തം -മന്ത്രി വീണ ജോർജ്
text_fieldsbookmark_border
കോട്ടയം: സർക്കാർ ആശുപത്രികൾ ജനങ്ങളുടെ സ്വന്തം ഇടങ്ങളായി കണക്കാക്കിയാണ് ആരോഗ്യമേഖലയുടെ വികസനത്തിനുള്ള ഇടപെടൽ സർക്കാർ നടത്തിവരുന്നതെന്ന് മന്ത്രി വീണ ജോർജ്. രണ്ടാം പിണറായി വിജയൻ സർക്കാറിന്‍റെ ഒന്നാംവാർഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച നൂറുദിന കർമപരിപാടികളിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളുടെയും ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലെ ഓക്‌സിജൻ പ്ലാന്‍റിന്‍റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തലനാട് കുടുംബാരോഗ്യ കേന്ദ്രം, കുളത്തുപ്രയാർ, കരിക്കാട്ടൂർ, പാഴൂത്തടം, മുണ്ടക്കയം മെയിൻ സെന്‍റർ, പരുത്തുംപാറ, പയ്യപ്പാടി, തോട്ടയ്ക്കാട് മെയിൻ സെന്‍റർ, ചിങ്ങവനം, കുണ്ടൂർ, തലനാട് മെയിൻ സെന്‍റർ, കല്ലമ്പാറ, എലക്കാട് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ എന്നിവയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ബെന്നി ജോസഫ്, പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരൻ, ഡി.എം.ഒ ഡോ. എൻ. പ്രിയ, നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കുഞ്ഞുമോൾ സാബു, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എസ്.എൽ. അജിത്കുമാർ എന്നിവർ പങ്കെടുത്തു. പടം: KTL Oxygen plant ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്‍റിന്‍റെയും ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളുടെയും ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story