Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:42 AM IST Updated On
date_range 11 May 2022 5:42 AM ISTഓട്ടോ ഡ്രൈവർമാർ രക്ഷിച്ച തെരുവുനായുടെ ആരോഗ്യനിലയിൽ പുരോഗതി
text_fieldsbookmark_border
ഗാന്ധിനഗർ: ഓട്ടോറിക്ഷ ഡ്രൈവർമാർ രക്ഷിച്ച തെരുവുനായുടെ ആരോഗ്യനിലയിൽ പുരോഗതി. വാഹനമിടിച്ച് പരിക്കേറ്റ് റോഡരികിൽ കിടന്ന തെരുവുനായക്കാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ തുണയായത്. മെഡിക്കൽ കോളജ് മുടിയൂർക്കര ജങ്ഷനിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ബിനോയി പട്ടത്താനം, ജയകുമാർ എന്നിവരാണ് തെരുവുനായെ സംരക്ഷിക്കുന്നത്. മുടിയൂർക്കര ജങ്ഷന് സമീപം തെരുവുനായ മുറിവിൽ പുഴുവരിച്ച നിലയിൽ കിടക്കുന്നത് കഴിഞ്ഞ ആഴ്ചയാണ് ബിനോയിയുടെ ശ്രദ്ധയിൽപ്പെട്ടത്. മൃഗസംരക്ഷണ വിഭാഗത്തിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി നായെ വൃത്തിയാക്കിയ ശേഷം മുറിവ് ഉണങ്ങാൻ മരുന്നുകളും കുത്തിവെപ്പും നൽകി. ബിനോയിയുടെ സുഹൃത്തായ ഓട്ടോ ഡ്രൈവർ ജയകുമാറിന്റെ വീട്ടിലാണ് നായെ സംരക്ഷിക്കുന്നത്. ദിവസേന ഇരുവരും നായെ വൃത്തിയാക്കുകയും മരുന്നുകൾ നൽകി പരിപാലിക്കുന്നുണ്ട്. നായുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി ഇവർ പറയുന്നു. KTL auto drivers തെരുവുനായെ സംരക്ഷിക്കുന്ന ഓട്ടോ ഡ്രൈവർമാരായ ബിനോയ് പട്ടത്താനം, ജയകുമാർ എന്നിവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story