Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:42 AM IST Updated On
date_range 11 May 2022 5:42 AM ISTകളിക്കളത്തിൽ രശ്മി ഫോട്ടോഗ്രാഫറാണ്
text_fieldsbookmark_border
കോട്ടയം: മെഡിക്കൽ കോളജിൽ ചെന്നാൽ രശ്മിയെ കാണാനാവുക നഴ്സിന്റെ വേഷത്തിലാണ്. എന്നാൽ, കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നഴ്സുമാരുടെ കായികമേളക്കുചെന്നാൽ കാമറയും തൂക്കി ഓടിനടന്നു ചിത്രമെടുക്കുന്ന രശ്മിയെ കാണാം. സ്റ്റേഡിയത്തിലെ പുൽമൈതാനത്ത് നടന്നും ഇരുന്നുമൊക്കെ മത്സരാർഥികളുടെ ചിത്രങ്ങൾ കാമറയിൽ പകർത്തുകയാണ് നഴ്സും വനിത ഫോട്ടോഗ്രാഫറുമായ രശ്മി അജീഷ്. അഞ്ചുവർഷമായി ജില്ലയിലെ നഴ്സുമാരുടെ പരിപാടികളുടെയും കായികമേളയുടെയും ഔദ്യോഗിക ഫോട്ടോഗ്രാഫറാണ് രശ്മി. ഫ്രീലാൻസ് വിഡിയോഗ്രാഫറായ ഭർത്താവ് പുതുപ്പള്ളി സൂര്യസദനിൽ അജീഷിൽനിന്നാണ് രശ്മി ഫോട്ടോയെടുക്കാൻ പഠിച്ചത്. ചെറുപ്പത്തിലേ ഫോട്ടോഗ്രഫിയോട് താൽപര്യമുണ്ടായിരുന്നു. വിവാഹശേഷം അതിനുള്ള അവസരം വന്നപ്പോൾ തട്ടിക്കളഞ്ഞില്ല. വിഡിയോഗ്രഫി പഠിക്കാനുള്ള ശ്രമത്തിലാണ് രശ്മി ഇപ്പോൾ. ഫോട്ടോയെടുക്കാനുള്ളതിനാൽ കായികമത്സരങ്ങളിൽ പങ്കെടുത്തില്ല. എന്നാൽ, കലാമത്സരങ്ങളിൽ സജീവമായിരുന്നു രശ്മി. കഴിഞ്ഞ രണ്ടുതവണ കോവിഡ് ആയതിനാൽ കായികമേള നടന്നില്ല. ഇത്തവണ അതിന്‍റെ ആവേശത്തിലാണ് മത്സരാർഥികളെല്ലാം. മെഡിക്കൽ കോളജിലെ ഗൈനക് വിഭാഗത്തിൽ ന്യൂബോൺ നഴ്സറിയിലാണ് രശ്മി ജോലി ചെയ്യുന്നത്. വിദ്യാർഥികളായ സിദ്ധാർഥ്, അഭിരാമി എന്നിവരാണ് മക്കൾ. KTL RESHMI രശ്മി കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story