Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:41 AM IST Updated On
date_range 11 May 2022 5:41 AM ISTമുസ്ലിം വേട്ടകൾ വംശഹത്യകളായി മാറുന്നു -നഹാസ് മാള
text_fieldsbookmark_border
സോളിഡാരിറ്റി യൂത്ത് കാരവന് സ്വീകരണം നൽകി ഈരാറ്റുപ്പേട്ട: മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെ ലക്ഷ്യമിട്ട് സംഘ്പരിവാറും ഫാഷിസ്റ്റ് ഭരണകൂടവും നിരന്തരം വ്യാജപ്രചാരണങ്ങൾ നിർമിക്കുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള. ഇത്തരത്തിൽ വ്യാജ തീവ്രവാദ കഥകൾ മെനഞ്ഞ് നടത്തിയിരുന്ന മുസ്ലിം വേട്ടകളിപ്പോൾ ഭരണകൂട പിന്തുണയോടെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ നടത്തുന്ന വംശഹത്യകളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുകയെന്ന' പ്രമേയത്തിൽ സോളിഡാരിറ്റി നേതൃത്വത്തിൽ നടക്കുന്ന യൂത്ത് കാരവന് ഈരാറ്റുപേട്ടയിൽ നൽകിയ സ്വീകരണ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നഹാസ്. ജില്ല പ്രസിഡന്‍റ് ഷിഹാബ് കാസിം അധ്യക്ഷതവഹിച്ചു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ടി. ശുഹൈബ്, സംസ്ഥാന സമിതിയംഗം അഡ്വ. കെ.എസ്. നിസാർ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് എ.എം.എ സമദ്, എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് സാബിർ യൂസുഫ്, ജി.ഐ.ഒ ജില്ല പ്രസിഡന്‍റ് തൻസീന അഷ്ഫാക്, സാമൂഹിക പ്രവർത്തകൻ എ.എം. നദ് വി, അബ്ദുൽകരീം എന്നിവർ സംസാരിച്ചു. ഈരാറ്റുപേട്ട മഞ്ചാടി തുരുത്തിലെത്തിയ യൂത്ത് കാരവനെ പ്രവർത്തകർ സ്വീകരിച്ചു. തെരുവുനാടകവും ജില്ലയിൽ വിവിധയിടങ്ങളിൽ അരങ്ങേറി. ജില്ല സെക്രട്ടറി കെ.എ. സമീർ സ്വാഗതവും വി.എം. ഷഹീർ നന്ദിയും പറഞ്ഞു. പടം സോളിഡാരിറ്റി യൂത്ത് കാരവന് ഈരാറ്റുപ്പേട്ടയിൽ നൽകിയ സ്വീകരണ പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
