Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഡോ. വിനോയ് തോമസിന്‍റെ...

ഡോ. വിനോയ് തോമസിന്‍റെ പ്രഭാഷണം ഇന്ന്

text_fields
bookmark_border
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ സ്‌കൂൾ എനർജി മെറ്റീരിയൽസിന്‍റെയും സ്‌കൂൾ ഓഫ് നാനോ സയൻസിന്‍റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ബർമിങ്ഹാമിലെ അലബാമ യൂനിവേഴ്‌സിറ്റിയിലെ പ്രമുഖ ഗവേഷകനും ശാസ്ത്രജ്ഞനുമായ ഡോ. വിനോയ് തോമസിന്‍റെ ശാസ്ത്ര പ്രഭാഷണം ബുധനാഴ്ച രാവിലെ ഒമ്പതിന് നടക്കും. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് ബയോമെറ്റീരിയൽസ് ആൻഡ്​​ ടെക്‌നോളജിയിൽ ബിരുദം നേടിയ ഡോ. വിനോയ് തോമസ് അദ്ദേഹത്തിന്റെ പോസ്റ്റ് ഡോക്ടറൽ പഠനങ്ങൾ ജർമനിയിലെ ഫ്രെഡറിക് ഷില്ലർ യൂനിവേഴ്‌സിറ്റിയിലാണ് പൂർത്തിയാക്കിയിട്ടുള്ളത്. 80ൽ അധികം ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അലബാമ യൂനിവേഴ്‌സിറ്റി സെന്‍റർ ഫോർ നാനോസ്‌കെയിൽ മെറ്റീരിയൽസ് ആൻഡ്​​ ബയോ ഇന്‍റഗ്രേഷനിലെ സീനിയർ റിസർച് സയന്‍റിസ്റ്റാണ്. പരിപാടിയിൽ നേരിട്ടും ഓൺലൈനായും പങ്കെടുക്കാം. ഫോൺ : 9446711043.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story