Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:43 AM IST Updated On
date_range 10 May 2022 5:43 AM ISTനേത്ര പരിശോധന ക്യാമ്പ്
text_fieldsbookmark_border
മുണ്ടക്കയം: ഐ.എൻ.ടി.യു.സിയും ന്യൂ വിഷൻ കണ്ണാശുപത്രിയും സംയുക്തമായി മുണ്ടക്കയത്ത് സൗജന്യ നടത്തി. ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു. അഞ്ഞൂറിൽപരം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർക്ക് ശസ്ത്രക്രിയ സൗജന്യമാണ്. കാർഡില്ലാത്തവർക്ക് ആകെ തുകയുടെ പകുതി നിരക്കിന് ഓപറേഷൻ നടത്തും. കൂടാതെ മരുന്നും സൗജന്യമാണ്. നിർധനരായ പത്തുപേർക്ക് കണ്ണട സൗജന്യമായി നൽകി. ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ യൂനിയൻ സെക്രട്ടറി ടി.ടി. സാബു അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജോമോൻ ഐക്കര, പ്രകാശ് പുളിക്കൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് റോയി കപ്പലുമാക്കൽ, കെ.എസ്. രാജു, നൗഷാദ് ഇല്ലിക്കൽ, അരുൺ കോക്കാപ്പള്ളി, ബോബി കെ. മാത്യു, ബെന്നി ചേറ്റുകഴി, സൂസമ്മ മാത്യു, ഷീബ ദിഫൈയിൻ, സിനിമോൾ തടത്തിൽ, ജാൻസി തൊട്ടിപ്പാട്ട്, വി.ടി. അയൂബ്ഖാൻ, കെ.ജി. സാബു, കെ.കെ. ജനാർദനൻ, ബി. ജയചന്ദ്രൻ, ഫ്ലോറി ആന്‍റണി, മറിയാമ്മ ആന്‍റണി, രജനി ഷാജി, കെ.കെ. സുരേഷ് കുമാർ, ഷെമീർ വരിക്കാനി, ജോമി എന്നിവർ സംസാരിച്ചു. ന്യൂ വിഷൻ മെഡിക്കൽ ഡയറക്ടർ ഡോ. ധൃമിൽ, ഡോ. ജെ. അരുണ ദേവി, ഡോ. ഏബൽ മനോജ് ഏബ്രഹാം, ഡോ. ദീപ ജോർജ് ഡോ. ശിഖ രാധാകൃഷ്ണൻ, ഷാരോൺ ജേക്കബ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. KTL INTUC Camp മുണ്ടക്കയത്ത് ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
