Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:41 AM IST Updated On
date_range 10 May 2022 5:41 AM ISTവന്യജീവി ആക്രമണത്തിൽ ആടുകൾ ചത്തു
text_fieldsbookmark_border
എരുമേലി: വന്യജീവി ആക്രമണത്തിൽ ആടുകൾ ചത്തനിലയിൽ. എരുമേലി പഞ്ചായത്തിലെ വനാതിർത്തി മേഖലയായ എഴുകുമണ്ണിലാണ് സംഭവം. എഴുകുമൺ സ്വദേശി മഠത്തിൽ വർഗീസിൻെറ ആടുകളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ചത്തത്. കഴിഞ്ഞദിവസം വനത്തിനോട് ചേർന്ന പറമ്പിൽ കെട്ടിയിരുന്ന ആടിനെയാണ് ആക്രമിച്ചത്. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ പ്രദേശത്തെ ജനങ്ങൾ പുലിപ്പേടിയിലുമാണ് കഴിയുന്നത്. ആടിനെ ആക്രമിച്ചത് ഏത് ജീവിയാണെന്ന് വ്യക്തമല്ലെന്നും മേഖലകളിൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും വനപാലകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story