Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഓർമയുടെ ഓളങ്ങളിൽ...

ഓർമയുടെ ഓളങ്ങളിൽ സ്നേഹസംഗമം

text_fields
bookmark_border
ഓർമയുടെ ഓളങ്ങളിൽ സ്നേഹസംഗമം
cancel
പാലാ: സെന്‍റ്​ തോമസ് കോളജിൽനിന്ന്​ 1987-90 കാലത്ത്​ ബിരുദപഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ കൂട്ടായ്മയായ 'ഒരുമ'യുടെ 2022ലെ സ്നേഹസംഗമം കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. ബാച്ച്​ അംഗമായ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജയിംസ് ജോൺ മംഗലം അധ്യക്ഷതവഹിച്ചു. മുൻ പ്രിൻസിപ്പൽ ഫാ. ഈനാസ് ഒറ്റത്തെങ്ങുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. അധ്യാപകരെ മന്ത്രി റോഷി അഗസ്റ്റിൻ പൊന്നാടയണിയിച്ച്​ ആദരിച്ചു. കൊച്ചി ഡെപ്യൂട്ടി പൊലീസ് കമീഷണർ വി.യു. കുര്യാക്കോസ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ, പാലാ ഡിവൈ.എസ്.പി ഷാജു ജോസ്, പൂർവവിദ്യാഥി സംഘടന പ്രസിഡന്റ് ഡിജോ കാപ്പൻ, ന്യൂമാൻ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷാജു എബ്രഹാം, കേസരി പത്രാധിപർ ഡോ. എൻ.ആർ. മധു എന്നിവർ സംസാരിച്ചു. നിക്സൺ കെ.അറക്കൽ സ്വാഗതവും റോയി ജോസഫ് നന്ദിയും പറഞ്ഞു. വിദ്യാർഥികൾക്ക് അവരുടെ പഴയ ക്ലാസ് മുറികളിൽ ഒത്തുചേർന്ന് ഓർമകൾ പങ്കുവെക്കുന്നതിനുള്ള അവസരവുമൊരുക്കിയിരുന്നു. ഡോ. സിബി ജയിംസ്, ബോബി ജോസഫ്, മാത്തച്ചൻ ടി.എം, കെന്നി ജോസഫ്, സജീവ് ബി, ടോം മാത്യു, റെജി തോമസ്, ജോൺസ് കെ.ജോർജ്, അഡ്വ. സോണി പി.മാത്യു, വി.കെ. ജിജികുമാർ, അഡ്വ. അലക്സ് തോമസ്, അഡ്വ. ജോസഫ് സേവ്യർ, സുനിൽ അഗസ്റ്റിൻ, അഡ്വ. തോമസ് ജോസഫ്, റെജി ജെ.ജോൺ, ജോബിച്ചൻ ജോസഫ്, ലിബി എബ്രഹാം, കെ.പി. അനിൽകുമാർ എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് സ്നേഹസംഗമത്തിന് നേതൃത്വം നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story