Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഓഫ് റോഡ് ജീപ്പ് റൈഡ്:...

ഓഫ് റോഡ് ജീപ്പ് റൈഡ്: നടൻ ജോജുവിനെതിരെ പരാതിയുമായി കെ.എസ്​.യു

text_fields
bookmark_border
തൊടുപുഴ: വാഗമണ്ണിൽ ഓഫ് റോഡ് ജീപ്പ് റൈഡ് നടത്തിയ നടൻ ജോജു ജോർജിനും സംഘാടകർക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കെ.എസ്‌.യു​. ജില്ല പ്രസിഡന്‍റ് ടോണി തോമസാണ്​ വിഷയം ചൂണ്ടിക്കാട്ടി കലക്ടർ, ജില്ല പൊലീസ് മേധാവി, ജില്ല ട്രാൻസ്പോർട്ട് ഓഫിസർ എന്നിവർക്ക്​ പരാതി നൽകിയത്​. വാഗമൺ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ കൃഷിക്ക്​ മാത്രമേ ഉപയോഗിക്കാവൂ എന്ന്​ നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് യാത്ര സംഘടിപ്പിച്ചെന്നാണ്​ പരാതിയിൽ പറയുന്നത്​. ഇത് പ്ലാന്റേഷൻ ലാൻഡ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. നടൻ ജോജു ജോർജിന്റെ നേതൃത്വത്തിൽ നടന്ന ഓഫ് റോഡ് യാത്രയിൽ ഒരു തരത്തിലുള്ള സുരക്ഷ സംവിധാനവുമില്ലായിരുന്നുവെന്നും ജില്ല ഭരണകൂടത്തിന്റെയോ പൊലീസിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ അനുമതി വാങ്ങാതെയാണ്​ റൈഡ് സംഘടിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. നടനും സംഘാടകർക്കുമെതിരെ അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​​​ ടോണി തോമസിന്‍റെ പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story