Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകരൾമാറ്റ ശസ്ത്രക്രിയ:...

കരൾമാറ്റ ശസ്ത്രക്രിയ: രോഗിയെയും ദാതാവിനെയും വെന്‍റിലേറ്ററിൽനിന്ന് മാറ്റി

text_fields
bookmark_border
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ കരൾമാറ്റ ശസ്ത്രക്രിയക്ക്​ വിധേയമായ രോഗിയെ വെന്‍റിലേറ്ററിൽനിന്ന് മാറ്റി. വൈക്കം ബ്രഹ്മമംഗലം പുതുവേലിൽ അഡ്വ. രണദീപാണ് (43) ശസ്ത്രക്രിയക്ക്​ വിധേയമായത്. സഹോദരി ചെമ്പ് പനങ്കാവ് പറവനാട്ടുചിറയിൽ അനിൽ കുമാറിന്‍റെ ഭാര്യ ആർ. ദീപ്തിയാണ്​ (40) കരൾ ദാനം ചെയ്തത്. ആശ വർക്കർ കൂടിയായ ദീപ്തിയെയും വെന്‍റിലേറ്ററിൽനിന്ന്​ മാറ്റി. കോട്ടയം മെഡിക്കൽ കോളജിലെ രണ്ടാമത് കരൾ മാറ്റ ശസ്ത്രക്രിയായിരുന്നു ഇത്​. ശനിയാഴ്ച രാവിലെ ആറിന്​ ആരംഭിച്ച ശസ്ത്രക്രിയ രാത്രി 11ഓടെയാണ്​ പൂർത്തീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന്​ ഡോക്ടർമാർ പറഞ്ഞു. ഞായറാഴ്ച ഉച്ചക്ക്​ രണദീപിന്​ ചൂടുവെള്ളം നൽകി. അൽപനേരം ഇരുത്തുകയും ചെയ്തു. ഇതിനുശേഷമാണ്​ വൻെറിലേറ്ററിൽനിന്ന് മാറ്റിയത്. തിങ്കളാഴ്ച കഞ്ഞിവെള്ളം കൊടുക്കുമെന്ന് ശസ്ത്രക്രിയ വിഭാഗം മേധാവി ആർ. സിന്ധു അറിയിച്ചു. ഒരു വർഷം മുമ്പാണ്​ രണദീപ് കോട്ടയം മെഡിക്കൽ കോളജ് ഗ്യാസ്ട്രോ എൻററോളജി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. രക്തഗ്രൂപ് ഒ നെഗറ്റിവ് യോജിച്ച കരൾ കണ്ടെത്താൻ താമസം നേരിട്ടു. ഫെബ്രുവരി 14നായിരുന്നു കോട്ടയം മെഡിക്കൽ കോളജിൽ ആദ്യകരൾ മാറ്റ ശസ്ത്രക്രിയ. ഇത്​ പൂർണവിജയമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story