Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭിന്നശേഷിക്കാർക്ക്...

ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും -മന്ത്രി വി.എൻ. വാസവൻ

text_fields
bookmark_border
ഏറ്റുമാനൂർ: ഭിന്നശേഷിക്കാർക്ക് ജോലി ലഭ്യമാക്കുവാൻ സഹകരണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്​ മന്ത്രി വി.എൻ. വാസവൻ. തങ്ങളുടേതല്ലാത്ത സാഹചര്യങ്ങൾ കൊണ്ട് വീടുകളുടെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങേണ്ടിവരുന്ന ഈ സഹോദരങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ട ചുമതല സമൂഹത്തിനും സർക്കാറിനും സന്നദ്ധസംഘടനകൾക്കും ഉണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്‌പൈൻ ഇഞ്ചുവേർഡ് പേഴ്സൺസ് വെൽഫെയർ അസോസിയേഷന്‍റെ പത്താമത് സംഗമവും വിവിധ സഹായവിതരണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ നിർമല ജിമ്മി അധ്യക്ഷതവഹിച്ചു. അതിരമ്പുഴ സെന്‍റ്​ മേരീസ് ഫൊറോന പള്ളി വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ, അസോ. പ്രസിഡന്‍റ്​ ജോസ് ഊരമന, എൻ.ആർ.എച്ച്​.എം പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ഡോ. ആശ പി.നായർ, ശിവകാമി സുബ്രഹ്മണ്യം, ഷൈരാജ് വർഗീസ്, അജിൻ ലാൽ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. നട്ടെല്ലിനു ക്ഷതം സംഭവിച്ചു വീൽചെയറിലും മറ്റും കഴിയുന്ന നിരവധി ആളുകൾ പത്താമത് വാർഷിക സംഗമത്തിൽ പങ്കുചേർന്നു. ചടങ്ങിൽ കേന്ദ്ര സർക്കാറിന്‍റെ ഫ്ലോറൻസ് നൈറ്റിങ്​ഗേൾ അവാർഡ് നേടിയ കിടങ്ങൂർ പഞ്ചായത്ത്പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്സ് ഷീല റാണിയെ പൊന്നാട അണിയിച്ചു. ----- KTL SPINE- സ്‌പൈൻ ഇഞ്ചുവേർഡ് പേഴ്സൻസ് വെൽഫെയർ അസോ. സംഗമം മന്ത്രി വി.എൻ. വാസവൻ ഉദ്​ഘാടനം ​ചെയ്യുന്നു -------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story