Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:43 AM IST Updated On
date_range 8 May 2022 5:43 AM ISTകാർഷിക കടാശ്വാസം: വായ്പകൾ ഉൾപ്പെടുത്തും
text_fieldsbookmark_border
കോട്ടയം: സഹകരണ ബാങ്കുകളിൽനിന്ന് കർഷകർ എടുത്ത 2016 മാർച്ച് 31 വരെയുള്ള വായ്പകൾ കടാശ്വാസത്തിനായി പരിഗണിക്കുന്നതിന് നടപടി സ്വീകരിച്ചതായി മന്ത്രി പി. പ്രസാദ് അറിയിച്ചു. 2014 മാർച്ച് 31 എടുത്ത വായ്പകളാണ് ഇളവ് അനുവദിക്കുന്നതിനായി ഇതുവരെ കാർഷിക കടാശ്വാസ കമീഷൻ പരിഗണിച്ചിരുന്നത്. പുതുക്കിയ തീയതി പ്രകാരം പ്രളയബാധിത മേഖകളിലെ കർഷകർക്ക് 2016 മാർച്ച് 31 വരെയുള്ള വായ്പകൾക്ക് കടാശ്വാസ കമീഷൻ പരിധിയിൽ ഇളവിനായി അപേക്ഷിക്കാം. -------- മെഡിസെപ്: അപേക്ഷ നൽകണം കോട്ടയം: മെഡിസെപ് പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷ സമർപ്പിക്കാത്ത പെൻഷൻകാർ അവർ പെൻഷൻ കൈപ്പറ്റുന്ന ട്രഷറിയിൽ അടിയന്തരമായി അപേക്ഷ നൽകണമെന്ന് ജില്ല ട്രഷറി ഓഫിസർ അറിയിച്ചു. ട്രഷറിയിൽ നേരിട്ട് അപേക്ഷ നൽകാൻ കഴിയാത്തവർ പെൻഷൻ കൈപ്പറ്റുന്ന ട്രഷറി/ബാങ്ക് രേഖപ്പെടുത്തിയ അപേക്ഷയും അനുബന്ധ രേഖകളും cru.dtktm.try@kerala.gov.in, pension.treasury@kerala.gov.in എന്നീ ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കണം. ------- ടീം കേരള യൂത്ത് ഫോഴ്‌സിൽ ചേരാം കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്‍റെ കീഴിൽ തദ്ദേശസ്വയംഭരണ സ്ഥാപന വാർഡ് അടിസ്ഥാനത്തിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന ടീം കേരള യൂത്ത് ഫോഴ്‌സിൽ ചേരുന്നതിന് യുവജനങ്ങൾക്ക് അവസരം. താൽപര്യമുള്ള 18 നും 30 നുമിടയിൽ പ്രായമുള്ളവർ ഇ-മെയിൽ വിലാസം ഉൾപ്പെടെ വ്യക്തിഗത വിവരങ്ങൾ, പഞ്ചായത്ത്, വാർഡ് എന്നിവ ktym.ksywb@kerala.gov.in എന്ന വിലാസത്തിൽ നൽകണം. ഫോൺ: 9446108989, 9656957573. വലിയ അടിച്ചിറ റെയിൽവേ ഗേറ്റ് അടച്ചിടും കോട്ടയം: റെയിൽ പാതയിരട്ടിപ്പിക്കലിന്‍റെ ഭാഗമായി ഏറ്റുമാനൂർ-കോട്ടയം സ്റ്റേഷനുകൾക്കിടയിലെ വലിയ അടിച്ചിറ റെയിൽവേ ഗേറ്റ് തിങ്കളാഴ്ച രാവിലെ എട്ടുമുതൽ രാത്രി എട്ടുമണി വരെ അടച്ചിടുമെന്ന് എ.ഡി.എം ജിനു പുന്നൂസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story