Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമെഡി. കോളജിൽ...

മെഡി. കോളജിൽ ചികിത്സാരേഖ വലിച്ചെറിഞ്ഞ സംഭവം: അന്വേഷണത്തിന് ഉത്തരവ്

text_fields
bookmark_border
ഗാന്ധിനഗർ (​കോട്ടയം): മെഡിക്കൽ കോളജ് കാൻസർ വാർഡിൽ ചികിത്സയിലിരുന്ന രോഗിയുടെ ബന്ധുവിനോട് മോശമായി പെരുമാറുകയും ചികിത്സ രേഖ വലിച്ചെറിയുകയുംചെയ്ത സംഭവത്തിൽ മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. വെള്ളിയാഴ്ച ഉച്ചക്ക്​ രണ്ടിനായിരുന്നു സംഭവം. കട്ടപ്പന ഉപ്പുതറ സ്വദേശിനി കുമാരി രാധാകൃഷ്ണനാണ് (62) കാൻസർ വിഭാഗത്തിലെ 21ാം വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച ഉച്ചക്കുശേഷം ആരോഗ്യനില മോശമായി. ഇതിനിടയിൽ കൈയിൽ കിടന്ന ഡ്രിപ്പ് കയറുന്നില്ലെന്ന് സമീപത്തുണ്ടായിരുന്ന ബന്ധു ഡ്യൂട്ടി നഴ്സിനോട്​ പറഞ്ഞു. രണ്ടുമൂന്നു തവണ പറഞ്ഞിട്ടും നഴ്സ് വന്നില്ല. വീണ്ടും പറഞ്ഞപ്പോൾ, നഴ്‌സ് ദേഷ്യപ്പെട്ട്​ ചികിത്സ രേഖ വലിച്ചെറിയുകയായിരുന്നു. ഇതിനിടയിൽ ആരോഗ്യനില വീണ്ടും മോശമായി. ഭർത്താവ് രാധാകൃഷ്ണൻ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഭാര്യയെ കാണാനും അനുവദിച്ചില്ലെന്ന് പറയുന്നു. വൈകീട്ട്​ ഏഴിന് ഇവർ മരിച്ചു. മരണശേഷം മൃതദേഹം നാട്ടിലേക്ക്​ ആംബുലൻസ് വിളിച്ചുപോകാൻ പണമില്ലാതെ ബുദ്ധിമുട്ടി. തുടർന്ന് ആശുപത്രി പി.ആർ.ഒയുമായി ബന്ധപ്പെട്ടെങ്കിലും ആംബുലൻസ് ലഭ്യമായില്ല. തുടർന്ന് ബന്ധുക്കളും മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരും ഇടപെട്ട് ബഹളമായി. വിവരമറിഞ്ഞ്​ നവജീവൻ ട്രസ്റ്റാണ്​ ആംബുലൻസ് സജ്ജീകരിച്ചുകൊടുത്തത്​. മൃതദേഹവുമായി പോകവേ പാലായിൽവെച്ച്​ രാധാകൃഷ്ണന് നെഞ്ചുവേദന അനുഭപ്പെട്ടു. തുടർന്ന് പാലാ ഗവ. ആശുപത്രിയിൽ ചികിത്സതേടിയ ശേഷമാണ് ശനിയാഴ്ച പുലർച്ച മൃതദേഹവുമായി ഉപ്പുതറയിൽ എത്തിയത്. മെഡിക്കൽ കോളജിൽ നാല് ആംബുലൻസുണ്ടെന്നും ഇത്തരം സന്ദർങ്ങളിൽ രോഗികളെയോ മരിച്ചവരെയോ വീടുകളിൽ എത്തിക്കേണ്ട ഉത്തരവാദിത്തം ആശുപത്രി അധികൃതർക്കാണെന്നും എന്താണ് സംഭവിച്ചതെന്ന്​ അന്വേഷിക്കുമെന്നും ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ്കുമാർ പറഞ്ഞു. ചികിത്സ രേഖ വലിച്ചെറി​ഞ്ഞെന്ന പരാതിയിൽ, നഴ്സിങ്​ സൂപ്രണ്ടിനെ അന്വേഷണത്തിന്​ ചുമതലപ്പെടുത്തിയതായും ഡോ. ആർ. രതീഷ്കുമാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story