Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:46 AM IST Updated On
date_range 7 May 2022 5:46 AM ISTനേത്രപരിശോധന ക്യാമ്പ് തിങ്കളാഴ്ച
text_fieldsbookmark_border
മുണ്ടക്കയം: ഐ.എൻ.ടി.യു.സി മേഖല കമ്മിറ്റിയുടെയും ന്യൂ വിഷൻ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നടത്തുമെന്ന് ഡി.സി.സി അംഗം കെ.എസ്. രാജു, ഐ.എൻ.ടി.യു.സി സെക്രട്ടറി ടി.ടി. സാബു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് അരുൺ കൊക്കോപ്പള്ളി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്യാമ്പിൽ ശസ്ത്രക്രിയ നിർദേശിക്കുന്ന ആരോഗ്യ ഇൻഷുറൻസ് കാർഡുള്ള രോഗികൾക്ക് സൗജന്യമായും അല്ലാത്തവർക്ക് പാതിനിരക്കിലും ശസ്ത്രക്രിയ നടത്തും. ക്യാമ്പിൽ പങ്കെടുക്കുന്നവരുടെ കുടുംബാംഗങ്ങൾക്ക് സൗജന്യ കൺസൾട്ടിങ് 50 ദിവസത്തേക്ക് നൽകും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ആന്‍റോ ആന്‍റണി എം.പി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ടി.ടി. സാബു അധ്യക്ഷത വഹിക്കും. ബുക്കിങ്ങിന് ഫോൺ: 9446924638.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story